അത്തോളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
അത്തോളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
Atholi NewsInvalid Date5 min

അത്തോളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

അത്തോളി:ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന അത്തോളി കുനിയിൽ കടവ് മുണ്ടാങ്കണ്ടി അഖിൽ ബാബു (25), സ്കൂട്ടർ ഓടിച്ച കാപ്പാട് സ്വദേശി ബുഷ്റ (45)നു മാണ് പരിക്കേറ്റത്. പാവങ്ങാട് ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി ടൗൺ പള്ളിക്കു മുൻവശം രാവിലെ 10 മണിയോടെയാണ് അപകടം. കാലിനും മറ്റും പരിക്കേറ്റ ഇരുവരിൽ അഖിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശ്പത്രിയിലും ബുഷ്റ കോഴിക്കോട്ടെ സഹകരണ ആശ്പത്രിയിലും ചികിത്സ തേടി.

Recent News