എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ മരണം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ടു   യുവതിയെ ശ്
എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ മരണം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ടു യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പ്രാഥമിക നിഗമനം
Atholi News27 Nov5 min

എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ മരണം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ടു


 യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പ്രാഥമിക നിഗമനം 




കോഴിക്കോട്:എരഞ്ഞിപ്പാലം സ്വകാര്യ ലോഡ്ജിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഫസീലയുടേത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്നാണ് ഫസീലയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ഫസീലയുടെ പിതാവും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു. ഇന്നലെ രാവിലെയാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്‌ജിൽ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് ചക്കന്തറയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

news image

പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തു വിട്ടു.എന്തെങ്കിലും സൂചന ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് നടക്കാവ് പോലീസ് പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec