ഉള്ളിയേരിയിൽ നവകേരള സദസ്സ്
കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി,
യു ഡി എഫ് മാർച്ച് നടത്തി
ഉള്ളിയേരി:നവകേരള സദസിന്റെ
പ്രചരണ യോഗത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ കുടുംബ ശ്രീ
അംഗങ്ങളെ ഭീഷണിപ്പെടുത്തിയ
ഉള്ളേരി പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് എൻ ബാലരാമൻ മാസ്റ്റർ രാജിവെക്കണമെന്നാവശ്വപ്പെട്ട് യു ഡി എഫ് ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റി,
ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.കുടുംബശ്രീ അംഗങ്ങളുടെ വാട്സ് അപ്പ് ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭീഷണി മുഴക്കിയതായി പരാതി ഉയർന്നത് .യോഗത്തിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് മസ്റ്ററിംഗ് ചെയ്ത് നൽകില്ലന്നും ഭീഷണിപ്പെടുത്തിയായും ആരോപണമുണ്ട് .
മാർച്ച് ജില്ല കോൺഗ്രസ്സ് സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് മണ്ഡലം കെ കെ സുരേഷ് ,പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി പി കോയ നാറാത്ത്, യു ഡി എഫ് കൺവീനർ കൃഷ്ണൻ കൂവിൽ
യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ
മുരളീധരൻ നമ്പൂതിരി,
സാജിദ് കോറോത്ത്,ടി. ഗണേഷ് ബാബു, കെ അഹമ്മദ് കോയ മാസ്റ്റർ,സതീഷ് കന്നൂര് സുജാത നമ്പൂതിരി എന്നിവർ സംസാരിച്ചു.
പി കെ മജീദ് ,റഹിം എടത്തിൽ, ശ്രീധരൻ മാസ്റ്റർ പാലയാട്, പീറ്റ ക്കണ്ടി ഇബ്രാഹിം,വിവി നജീബ്,
പി വി സുധൻ
മുഹമ്മദ് ബറാക്,
ടി പി ശിവഗംഗൻ
എന്നിവർ നേതൃത്വം നൽകി.
പാലോറ ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകന്മാർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ച് അത്തോളി പോലീസ് തടഞ്ഞു.
യുഡിഎഫ് പ്രവർത്തകരായ
.നാസ്സ് മാമ്പൊയിൽ
. വി.പി.ലബീബ് മാമ്പൊയിൽ,ഷമീൻപുളിക്കൂൽ,അൻവർ ചിറക്കൽ അനിൽ കുമാർ ചിറക്ക പറമ്പത്ത് എന്നിവരെ
പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.