സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു ;
കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്
കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി ദേവി സാബു മെമ്മോറിയൽ
യോനെക്സ് സൺറൈസ് കേരള സ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിംഗ് പ്രൈസ് മണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തോൽവിയെ ഭയക്കുന്നു , തോൽവിയുടെ സൗന്ദര്യം ആസ്വദിക്കാത്ത ഒരു ജയവും ഉണ്ടാകില്ലന്ന് ബൈജു നാഥ് കൂട്ടിച്ചേർത്തു.
വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു.
കെ ബി എസ് എ മുൻ പ്രസിഡന്റ് എ വത്സലൻ , ഡോ എൻ മാധവൻ, മണ്ണാറക്കൽ മാധവൻ, യോനക്സ് പ്രതിനിധി
എം സത്യജിത്ത് എന്നിവർ പ്രസംഗിച്ചു.
ബാഡ്മിന്റൺ അസോസിയേഷൻ ജില്ല സെക്രട്ടറി ഇ ആർ വൈശാഖ് സ്വാഗതവും
ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
14 ജില്ലകളിൽ നിന്നായി 10 ഇനങ്ങളിലായി 500 ഓളം മത്സാർത്ഥികളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്.
ദിവസവും രാവിലെ 8 മുതൽ രാത്രി 8.30 വരെ ടൂർണമെന്റ് നടക്കും. അണ്ടർ 19 വിഭാഗത്തിലാണ് ആദ്യ രണ്ട് ദിവസങ്ങളിൽ മത്സരം. തിങ്കളാഴ്ച സീനിയർ വിഭാഗം മത്സരിക്കും. 8 നാണ് ഫൈനൽ മത്സരം.
ഫോട്ടോ 1:ഇരുപതാമത് സാവിത്രി ദേവി സാബു മെമ്മോറിയൽ
യോനെക്സ് സൺറൈസ് കേരള സ്റ്റേറ്റ് ബാഡ്മിന്റൺ റാങ്കിംഗ് പ്രൈസ് മണി ടൂർണമെന്റ് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഷട്ടിൽ ബാറ്റ് ചെയ്ത് തുടക്കമിടുന്നു. .
ഫോട്ടോ: 2-ടൂർണമെന്റ് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.