അത്തോളി സഹകരണ ആശുപത്രിക്ക്
എകെആർ ഫൗണ്ടേഷൻ്റെ വക വാട്ടർ പ്യൂരിഫയർ
അത്തോളി: അത്തോളി സഹകരണ ആശുപത്രി
മുൻ ഭരണസമിതി അംഗം എ കെ രാഘവന്റെ കുടുംബാംഗങ്ങൾ രൂപീകരിച്ച എ കെ ആർ ഫൗണ്ടേഷൻ ആശുപത്രിക്ക് വാട്ടർ പ്യൂരിഫയർ നൽകി. കുടുംബാംഗങ്ങളിൽ നിന്നും പ്രസിഡണ്ട് ബാലചന്ദ്രൻ ഏറ്റുവാങ്ങി ആശുപത്രിയിൽ എത്തുന്നവർക്കായി സമർപ്പിച്ചു. ഒന്നാം ചരമ വാർഷിക ദിനത്തിൽ
അത്തോളി സഹകരണ ആശുപത്രിയിൽ നടത്തിയ അനുസ്മരണ ചടങ്ങിലായിരുന്നു പൂരി ഫയർ കൈമാറിയത്. ആശുപത്രി ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡണ്ട് വി.പി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് എൻ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം നൗഫൽ, സിജ കുര്യൻ, ഷനില മുരളി, മക്കളായ സുർജിത്ത്, ശ്രീരാഗ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ സാദിഖ് സ്വാഗതം പറഞ്ഞു.