ജില്ലാ കലക്ടർക്ക് സ്ഥലമാറ്റം പ്രതിഷേധവുമായി പെൻഷനേഴ്‌സ് ഫോറം
കോഴിക്കോട് : മികച്ച രീതിയിൽ ജില്ലാ ഭരണത്തിനു നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കളക്ടർക്ക് പുതിയ പദവി നൽകാതെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പെൻഷനേഴ്‌സ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി. കാലാവധി എത്തും മുൻപ് ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റുന്നത് ശരിയല്ലെന്നും , പകരം പദവി നൽകാതെ നിർത്തുന്നത് അംഗീകരിക്കാനാവില്ലന്നും ഫോറം ചൂണ്ടിക്കാട്ടി. കൺവീനർ പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമത്തിൽ രാജേന്ദ്രൻ നായർ. ഇ. പി , വിജയൻ പുറമേരി, കെ. വേലായുധൻ, ടി. അബ്ദുൽ സലാം, നാരായണൻ നമ്പൂതിരി.
പി എന്നിവർ സംസാരിച്ചു.