ഫെസ്റ്റിവൽ അലവൻസ് ലഭിച്ചില്ല :  തിരുവോണനാളിൽ അത്തോളി കുന്നത്തറ കമ്പനി തൊഴിലാളികൾ പട്ടിണി സമരത്തിന്.
ഫെസ്റ്റിവൽ അലവൻസ് ലഭിച്ചില്ല : തിരുവോണനാളിൽ അത്തോളി കുന്നത്തറ കമ്പനി തൊഴിലാളികൾ പട്ടിണി സമരത്തിന്.
Atholi News29 Aug5 min

ഫെസ്റ്റിവൽ അലവൻസ് ലഭിച്ചില്ല :

തിരുവോണനാളിൽ അത്തോളി കുന്നത്തറ കമ്പനി തൊഴിലാളികൾ പട്ടിണി സമരത്തിന്




അത്തോളി: കുന്നത്തറ ടെക്സ്റ്റെയിൽസ് കമ്പനി തൊഴിലാളികൾക്ക് സർക്കാർ ഫെസ്റ്റിവൽ അലവൻസ് അനുവ ദിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇന്ന് തിരുവോണനാളിൽ രാവിലെ 11 ന് കമ്പനിക്കു മുൻപിൽ പട്ടിണി സമരം നടത്തും.

 പൂട്ടിക്കിടക്കുന്ന കമ്പനിയിലെ 500 ഓളം തൊഴിലാളികൾക്ക് 2000 രൂപ വീതം കഴിഞ്ഞ വർഷംവരെ അലവൻസ് ലഭിച്ചിരുന്നു. ഇത്തവണ അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കുന്നത്തറ ടെക്സ്റ്റയിൽസ് വർക്കേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

Tags:

Recent News