ആട്ടവും പാട്ടുമായി നാടൻ പാട്ട് ശില്പശാല:
കലാകാരന്മാർക്ക് വേദി കണ്ടെത്താൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് - സവാക്ക് സുബൈർ
തിരുവങ്ങൂർ : പാട്ടരങ്ങ് കലാ സാംസ്ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂർ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ആട്ടവും പാട്ടുമായി ശ്രദ്ധേയമായി.
കലാകാരന്മാരുടെ സംഘടന സവാക്കിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി ടി സുബൈർ ഉദ്ഘാടനം ചെയ്തു.
നാടൻ പാട്ട് കലാകാരന്മാർക്ക് വേദി കണ്ടെത്താൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് പി ടി സുബൈർ അഭിപ്രായപ്പെട്ടു
സബിത കൂടത്തിൽ അധ്യക്ഷത വഹിച്ചു. കലാഭവൻ മണി പുരസ്ക്കാര ജേതാവ് ബിനീഷ് മണിയൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
സമാപന ചടങ്ങിന്റെ ഉദ്ഘാടനവും പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും
ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോക്ടർ കോയ കാപ്പാട് നിർവഹിച്ചു. ശിവാനന്ദൻ ക്ലമസി, ബിനീഷ് മണിയൂർ,വിജയൻ കണ്ണഞ്ചേരി, സുനിൽ തിരുവങ്ങൂർ ,.ഷാജിൻ , രാജീവ് ചേമഞ്ചേരി, രവി കാപ്പാട്,ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു.