ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനം ദുരിതത്തിൽ:  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി
ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനം ദുരിതത്തിൽ: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി
Atholi News13 Oct5 min

ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനം ദുരിതത്തിൽ:

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി




ഉള്ളിയേരി :ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ

ആവശ്യത്തിന് മരുന്നും ഫാർമസിസ്റ്റും ഇല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് . ഇതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ധർണ സംഘടിപ്പിച്ചു.

ഡി സി സി

ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു

മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ മുഖ്യപ്രഭാഷണം നടത്തി

മണ്ഡലം ജനറൽ സെക്രട്ടറി

ബിജു വേട്ടുവച്ചേരി സ്വാഗതവും

മണ്ഡലം പ്രസിഡണ്ട്

കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു

സതീഷ് കണ്ണൂര്,

ശ്രീധരൻ പാലയാട്ട്,

ഹരിദാസൻ ടി,

അനീഷ് എം സി,

ഇബ്രാഹിം പീറ്റക്കണ്ടി,

അജീഷ് കുമാർ,

ഹേമലത എൻ പി,

നാസ് മാമ്പൊയിൽ,

ഷമീൻ പുളിക്കൂൽ,

കുഞ്ഞിരായിൻകുട്ടി,

ഷൈനി പട്ടാങ്കോട്ട്,

അനിൽകുമാർ ചിറക്ക പറമ്പത്ത്

എന്നിവർ സംസാരിച്ചു.

ആരോഗ്യകേന്ദ്രത്തിൽ പ്രായമുള്ളവർ ഉൾപ്പെടെ നൂറുകണക്കിന് രോഗികൾ ചികിത്സയിൽ എത്താറുണ്ട്. എന്നാൽ ആശുപത്രിയിൽ സ്ഥല പരിമിതി കാരണം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് ഇത് രോഗം വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഉള്ളിയേരി,നടുവണ്ണൂർ, കോട്ടൂർ, അത്തോളി പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ്.

പ്രശ്നം പരിഹരിക്കുന്നത് വരെ കോൺഗ്രസ് കമ്മിറ്റി ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.

Recent News