എം. മുകുന്ദന്  ഭീമ അവാർഡ്
എം. മുകുന്ദന് ഭീമ അവാർഡ്
Atholi News13 Jul5 min

എം. മുകുന്ദന് ഭീമ അവാർഡ്

 


മുൻ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റും മാഹി പള്ളൂർ സ്വദേശിയുമായ എം. മുകന്ദന്റെ പ്രഥമ ബാല സാഹിത്യ കൃതിയായ മുകുന്ദേട്ടന്റെ കുട്ടികൾ" ഇത്തവണത്തെ ഭീമ ഭട്ടർ സ്മരാക പുരസ്കാരം നേടി.


70,000 രൂപ ക്യാഷ് അവാർഡാണ് ലഭിക്കുക .


കേരള സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെന്റ് സാഹിത്യ രംഗത്തെ വിശിഷ്ഠ സം ഭാവനകളെ വിലയിരുത്തി ഷെവലിയാർ ഓഫ് ദി ആർട്ട് ആൻഡ് ലെറ്റേഴ്സ് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 


കുട്ടികളുടെ വിഭാഗത്തിൽ സ്വാതി കിരൺ സ്മാരക അവാർഡിന് കോട്ടയം മിനട ത്ത് സ്വദേശി എസ്. ശ്രീദേവിന്റെ വാനചിത്രങ്ങൾ അർഹമായി. സംസ്ഥാന സർക്കാരിന്റെ ബാല പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ശ്രീദേവിന്റെ ഒൻപതാമത്തെ രചനയാണിത്. 10,000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. രണ്ടു പേർക്കും ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശംസാ പത്രവും നല്കും.


ഗണിത ശാസ്ത്ര രംഗത്ത് 150 പുസ്തകങ്ങൾ രചിച്ച് വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധനേടിയ പള്ളിയറ ശ്രീധരന് വനജാ ഭീമ ഭട്ടർ സ്മാരക പുരസ്കാരമായി 25,000 രൂപയുടെ ഒരു സ്പെഷ്യൽ ഫെലോഷിപ്പും

നൽകുന്നു.

കിളിരൂർ രാധാകൃഷ്ണൻ,

ഡോ. കെ. ശ്രീകുമാർ, കെ.എസ്. രവികുമാർ എന്നിവരാണ് അന്തിമവിധി നിർണ്ണയം നടത്തിയത്. അവാർഡുകൾ സെപ്റ്റംബർ അവസാന വാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് 

അവാർഡ് കമ്മിറ്റി

ചെയർമാൻ കെ. ജയകുമാർ ഐ എ എസ് ഇന്ന് രാവിലെ പത്ര സമ്മേളത്തിൽ അറിയിച്ചു.ഇന്ത്യയിൽ ഏർപ്പെടുത്തിയവയിൽ ഏറ്റവും വലിയ കുട്ടികൾക്കായുള്ള അവാർഡാണ് സ്വാതി കിരൺ പുരസ്‌ക്കാരമെന്ന് ജയകുമാർ പറഞ്ഞു.1989 ൽ തകഴി ശിവശങ്കര പിള്ള ചെയർമാനായ കമ്മിറ്റിയാണ് ബീമ അവാർഡ് തുടങ്ങിയത്.

തുടർന്ന് കാർട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു ചെയർമാൻ.


അവാർഡ് കമ്മിറ്റി

ജനറൽ സെക്രട്ടറി 

രവി പാലത്തുങ്കൽ,പ്രസിഡണ്ട് ബി. ഗിരിരാജൻ ചൈതന്യ,വിധി നിർണ്ണയ സമിതി അംഗം -ഡോ. കെ. ശ്രീകുമാർ പങ്കെടുത്തു.


ഫോട്ടോ: കെ ജയകുമാർ ഐ എ എസ് അവാർഡ് പ്രഖ്യാപിക്കുന്നു

Tags:

Recent News