ജ്യോതിഷം   ലോകത്തിൻ്റെ ജീവനാഡിയെന്ന് ബേപ്പൂർ ടി കെ മുരളീധര പണിക്കർ
ജ്യോതിഷം ലോകത്തിൻ്റെ ജീവനാഡിയെന്ന് ബേപ്പൂർ ടി കെ മുരളീധര പണിക്കർ
Atholi News22 Oct5 min

ജ്യോതിഷം  ലോകത്തിൻ്റെ ജീവനാഡിയെന്ന് ബേപ്പൂർ ടി കെ മുരളീധര പണിക്കർ




 കോഴിക്കോട് :ജ്യോതിഷം 

ലോകത്തിൻ്റെ ജീവനാഡിയെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ ടി കെ മുരളീധര പണിക്കർ .


പണിക്കർ സർവ്വീസ് സൊസൈറ്റിയുടെയും ജ്യോതിഷ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ജ്യോതിശാസ്ത്ര ദിനാചരണവും വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണായിരം വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യർ പ്രകൃതിയെ അറിയാനുള്ള താല്പര്യം കൊണ്ടും കർഷികാവശ്യങ്ങൾക്കുമായി നിശാകാശ പ്രതിഭാസങ്ങളെ നിരീക്ഷിച്ചു അതിൽ നിന്നാണ് ജ്യോതിശാസ്ത്രത്തിൻ്റെ തുടക്കം. കാലഗണയിലെ നാൾവഴികളിൽ പതിയിരിക്കുന്ന ചുഴികളും ആനന്ദ വഴികളും മുൻകുട്ടി ചൂണ്ടി കാണിക്കുകയാണ് ജ്യോതിഷ ധർമ്മമെന്നും പണിക്കർ കൂട്ടിച്ചേർത്തു.


എം.പി.വിജീഷ് പണിക്കർ അദ്ധ്യക്ഷം വഹിച്ചു. മൂലയിൽ മനോജ് പണിക്കർ ,ഇ.എം.രാജാമണി ,വിനോദ് കുമാർ മാടത്തിങ്കൽ, കമല ആർ പണിക്കർ, ടി.കെ.വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു തുടർന്ന് നടന്ന സെമിനാറിൽ വിവാഹ പൊരുത്ത- അവലോകന വിഷയം ആസ്പദമാക്കി വൽസരാജ് പണിക്കർ തിക്കോടി പ്രഭാഷണം നടത്തി. 

ജ്യോതിഷ രംഗത്തെ പ്രമുഖരായ അനിൽ പണിക്കർ, ചെലവൂർ ഹരിദാസ് പണിക്കർ ,പ്രജേഷ് പണിക്കർ പൊറ്റമ്മൽ എന്നിവർ സംസാരിച്ചു.







ഫോട്ടോ :ജ്യോതിശാസ്ത്ര ദിനാചരണവും വാർഷിക സമ്മേളനവും

ബേപ്പൂർ ടി കെ മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News