ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. ആകാശത്ത് ഒരു അത്ഭുത കാഴ്ച എന്ന് പറഞ്ഞാലും തെറ്റില്ല. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം.
ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം.