
കിറ്റ് വിതരണം
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ശിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർദ്ധന കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യകിറ്റ് വിതരണം റിലീഫ് കമ്മിറ്റി ചെയർമാൻ കെ.പി മജീദ് ഉദ്ഘാടനം ചെയ്തു. ചെറുകുളം നടന്ന പരിപാടിയിൽ എം.കോയ അധ്യക്ഷനായി. ഡി.യേശുദാസ്, ജ്യോതിഷ് കുമാർ, എൻ.പി അബ്ദുൽ റസാഖ്,റീജ കക്കോടി, താഹിറ കുഞ്ഞി,ബുഷ്റ ജാബിർ സംസാരിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ.സാജിദ് നന്ദിയും പറഞ്ഞു.
ചിത്രം: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കിറ്റ് വിതരണം കെ.പി മജീദ് ഉദ്ഘാടനം ചെയ്യുന്നു