കെ കെ രമ എം എൽ എ ,എം എ റസാഖ് മാസ്റ്റർ, പി കെ ഷറഫുദ്ദീൻ എന്നിവർക്ക് എം ചടയൻ ട്രസ്റ്റ് സ്മാരക അവാർഡ് :
ഡിസംബർ 18 ന് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കും
കോഴിക്കോട് : പ്രമുഖ മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എ യുമായ എം ചടയൻ്റെ സ്മരണക്കായി ഉള്ളിയേരി ആസ്ഥാനമായി രുപീകരിച്ച എം ചടയൻ സ്മാരക ട്രസ്റ്റ് രണ്ടാമത് അവാർഡ് പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളിലായി നൽകുന്ന മൂന്ന് പുരസ്കാരങ്ങളിൽ എം ചടയൻ സമഗ്ര ശ്രേഷ്ഠ പുരസ്കാരം -പൊതുപ്രവർത്തകൻ എം എ റസാഖ് മാസ്റ്റർ (ദളിത് ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചക്ക് വേണ്ടി നിരന്തരമായി പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം)
കർമ്മശ്രേഷ്ഠ പുരസ്കാരം -കെ കെ രമ എം എൽ എ (ദളിത് പിന്നോക്ക ന്യൂനപക്ഷ ജനതയുടെ സാമൂഹ്യ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും വേണ്ടി നിയമസഭക്കകത്തും പുറത്തും ഒരുപോലെ പോരാടുകയും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സാമാജികയെന് പരിഗണിച്ചാണ് പുരസ്കാരം)
യുവശ്രേഷ്ഠ പുരസ്കാരം-
പെരുവയൽ ഗ്രമപഞ്ചായത്ത് അംഗം പി കെ ഷറഫുദ്ദീൻ.
(കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിൽ പെരുവയൽ ഗ്രമപഞ്ചായത്ത് ബോർഡ് അംഗമായി,പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനൊപ്പം പട്ടിക ജാതി-പട്ടിക വർഗ്ഗ വികസനത്തിന് നൂതന പദ്ധതികളാവിഷ്ക്കരിച്ചു നടപ്പാക്കുകയും. പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് പഞ്ചായത്ത് വകയിരുത്തുന്നതുകൂടാതെ സംസ്ഥാന സർക്കാറിൻ്റേയും,കേന്ദ്ര സർക്കാറിൻ്റേയും പ്രത്യേക ഫണ്ടുകൾ കണ്ടെത്തി അധസ്ഥിത ജനതയുടെ സമഗ്ര വികസനത്തിനായി നിരന്തരം പരിശ്രമിക്കുന്നതിന് പരിഗണിച്ചാണ് പുരസ്കാരം)
നാടൻ കലാരംഗങ്ങളിലും സാമൂഹിക- സാംസ്കാരിക രംഗങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ച ഗിരീഷ് ആമ്പ്ര ( നാടൻ പാട്ട് ) ,എം പി എം കുമാരൻ ( നാടൻ കലകൾ ),
ടി മുംതസ് ( മാധ്യമം ) ,
കബനി സൈറ ( നാടകം , സിനിമ ), രമേശ് നന്മണ്ട (പ്രഭാഷകൻ )എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഡിസംബർ 18 ന് രാവിലെ 11 ന് അളകാപുരിയിൽ നടക്കുന്ന എം ചടയൻ അനുസ്മരണ ചടങ്ങിൽ മൊമെന്റോയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം
സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ
ചെയർമാനും ഹൈക്കോടതി അഭിഭാഷകനും എം ചടയൻ്റെ കൊച്ചുമകനുമായ അഡ്വക്കേറ്റ് പി മുരളീധരൻ, മാധ്യമപ്രവർത്തകൻ അജീഷ് അത്തോളി ,
പൊതു പ്രവർത്തകൻ സാജിത് കോറോത്ത്, ട്രസ്റ്റ് ചെയർമാൻ
വിഎം സുരേഷ് ബാബു എന്നിവർ ഉൾപ്പെട്ട ജൂറി യാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
സാമൂഹ്യ-രാഷ്ട്രീയ - ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു എം ചടയൻ. സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ മുസ് ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ആദികാല ജനപ്രതിനിധികളിൽ പ്രമുഖനായിരുന്നു. ആദ്യം മദ്രാസ് ലജിസ്ലേറ്റീവ് കൗൺസിലിലേക്ക് മുസലീം ലീഗിൻ്റെ ബാനറിൽ ജയിച്ചു വന്ന ഇദ്ദേഹം തുടർന്ന് രൂപീകൃതമായ കേരള നിയമസഭയിലേക്ക് തുടർന്നു നടന്ന മൂന്നു തെരഞ്ഞെടുപ്പിലും മുസ്‌ലീം ലീഗിൻ്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ സമാജികനായും അല്ലാതെയും ദളിത് പിന്നോക്ക ന്യൂനപക്ഷ ജനതയുടെ സാമൂഹ്യപുരോഗതിക്കായി അദ്ധേഹം നിരന്തരം പരിശ്രമിച്ചു. 2022 ഏപ്രിൽ മാസത്തിൻ കോഴിക്കോട് ജില്ല ആസ്ഥാനമായി മുൻ എം എൽ എ യായിരുന്ന അദ്ധേഹത്തിൻ്റെ പേരിൽ എം ചടയൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹത്തിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചാണ് ട്രസ്റ്റ് പ്രവർത്തനങ്ങളാണ് ഏകോപനം . ദളിത് വിഭാഗത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഭകളെ ആദരിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് ആവിശ്യമായ പ്രോത്സാഹനങ്ങളും നൽകിവരുന്നു.അതോടൊപ്പം ഈ വിഭാഗങ്ങളുടെ സാമൂഹ്യമായ വളർച്ചക്കു വേണ്ടി ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കാണ് ട്രസ്റ്റ് നേതൃത്വം നൽകുന്നത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ,
ഹൈക്കോടതി അഭിഭാഷകനും എം ചടയൻ്റെ കൊച്ചുമകനുമായ അഡ്വക്കേറ്റ് മുരളീധരൻ,
ട്രസ്റ്റ് ചെയർമാൻ വിഎം സുരേഷ് ബാബു,
മാധ്യമപ്രവർത്തകൻ അജീഷ് അത്തോളി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.