'ശതം സഫല 'ത്തിന് സമാപനം :
വിദ്യാഭ്യാസം വിദ്യാർഥി കേന്ദ്രീകൃതമാകണമെന്ന്
മന്ത്രി പി എ മുഹമ്മദ് റിയാസ്
അത്തോളി : വിദ്യാഭ്യാസം
വിദ്യാർഥി കേന്ദ്രീകൃതമാകണമെന്ന്
മന്ത്രി പി എ മുഹമ്മദ് റിയാസ് '
ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അത്തോളിയുടെ ശതാബ്ദി ആഘോഷം ശതം സഫലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസം വിദ്യാർഥി കേന്ദ്രീകൃതമാകുമ്പോൾ മാത്രമാണ് ലക്ഷ്യം വെക്കുന്ന വളർച്ചയിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിക്കൂ.പൊതു വിദ്യഭ്യാസ മേഖല ഇന്ത്യയിൽ കേരളം മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ കെ കെ മീന റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥിയായി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉപഹാര സമർപ്പണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ,
വൈസ് പ്രസിഡന്റ് സി കെ റിജേഷ് , സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ , സുധാ കാപ്പിൽ , പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരയ്ക്കൽ, കെ പി ഫൈസൻ , വി ആർ സുനു ,
ഇ രമേശ്, ശാന്തി മാവീട്ടിൽ , സുനിൽ കൊളക്കാട് , പി എം ഷാജി , ആർ എം കുമാരൻ , എ ടി പി അബ്ദുൾ ഹമീദ് , ടി കെ കരുണാകരൻ, അജീഷ് അത്തോളി , ജാസ്മിൻ ക്രിസ്റ്റബൽ , എൻ ടി സ്നേഹ,കെ എം മണി എന്നിവർ പ്രസംഗിച്ചു.
സ്കൂളിന് സ്ഥലം വിട്ടു നൽകിയ കുടുംബത്തിനുള്ള ആദരം ഗിരിജ ടീച്ചർ , ബി കെ വാസുദേവൻ , മോഹനൻ കവലയിൽ എന്നിവർ ഏറ്റുവാങ്ങി. സ്ക്കൂൾ ചരിത്ര ഡോക്യൂമെന്ററി
100 ബെൽ നിർമ്മിച്ച് വിദ്യാലയത്തിന് സമർപ്പിച്ച
സ്പേസ് അത്തോളി ടീം അംഗങ്ങളായ ബി കെ ഗോകുൽ ദാസ് , അഷ്റഫ് ചീടത്തിൽ , ജോബി മാത്യു, സജീവൻ പഞ്ചമി , കോൺഫ്രൻസ് ഹാൾ സമർപ്പിച്ച അബ്രഹാം റോയി, എ പി ജെ അബ്ദുൾ കലാമിൻ്റെ അർദ്ധകായ പ്രതിമ സമർപ്പിച്ച മുൻ അധ്യാപിക പി ബി നിഷ എന്നിവരെ ആദരിച്ചു.
തുടർന്ന് മെഗാ ഭരത നാട്യം, വിവിധ കലാപരിപാടികൾ അരങ്ങേറി