അത്തോളി കൊടശ്ശേരി ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ യാഥാർത്ഥ്യമായി ; ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെട
അത്തോളി കൊടശ്ശേരി ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ യാഥാർത്ഥ്യമായി ; ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് എം കെ രാഘവൻ എം പി.
Atholi NewsInvalid Date5 min

അത്തോളി കൊടശ്ശേരി ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ യാഥാർത്ഥ്യമായി ; ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമെന്ന് എം കെ രാഘവൻ എം പി.





അത്തോളി: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി അത്തോളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്‌ന പദ്ധതിയായ ബഡ്‌സ് സ്‌കൂൾ യാഥാർഥ്യമായി.

കൊടശ്ശേരി മാതൃക അങ്കണവാടി കോമ്പൗണ്ടിൽ ഉമ്മൻചാണ്ടി സ്‌മാരകമായി നിർമിച്ച സ്‌കൂളിൻ്റെ ഉദ്ഘാടനം എം.കെ.രാഘവൻ എം.പി നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തവാദിത്വമാണെന്നും ഇവരെ മാറ്റി നിർത്താതെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പഞ്ചായത്ത് മാത്രം വിചാരിച്ചാൽ പോരെന്നും ജനങ്ങളുടെ സഹായം കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു.

news image

ഭിന്നശേഷിക്കാരാണെന്നുള്ള പരിചരണം നൽകാതെ പകരം ആ കുട്ടികളുടെ കഴിവെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി പ്രാപ്തരാക്കാൻ പറ്റുന്ന സൗകര്യത്തിന് രൂപം നൽകാൻ കൂടി ശ്രമിക്കണമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിക്കാനുള്ളത്. ഇവിടെ ഇവർക്കു വേണ്ട ആവശ്യമായ സഹായ നൽകാൻ സി.ആർ.സി ഡയറക്ടറുമായി ഉടൻ ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കും. ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ പണിതുയർത്തിയ ഈ മനോഹര കെട്ടിടം കുട്ടികളുടെ മനസുകളിൽ സന്തോഷവും ആഹ്ളാദവും ഉളവാക്കാൻ സാധിക്കുമാറാകട്ടെയെന്നും എം പി കൂട്ടിച്ചേർത്തു.

എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പ്രദേശത്ത് ഒരു ലോ മാസ്റ്റ് ലൈറ്റ് അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുനീഷ് നടുവിലയിൽ,

എ.എം.സരിത,

പഞ്ചായത്ത് അംഗം വാസവൻ പൊയിലിൽ, സി.ഡി.എസ് ചെയർപേഴ്സ‌ൺ വിജില സന്തോഷ്,പഞ്ചായത്ത് സെക്രട്ടറി ടി.അനിൽകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ പി.ജെ അഞ്ജലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അജിത് കുമാർ കരുമുണ്ടേരി, ടി.കെ വിജയൻ മാസ്റ്റർ, കെ.ടി.കെ ഹമീദ്, പത്മഗിരീഷ്, എൻ.കെ ദിലീപ് കുമാർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ റിജേഷ് സ്വാഗതവും ഹെഡ് ക്ലർക്ക് എം.സി ശ്രീകാന്ത് നന്ദിയും പറഞ്ഞു. ഗാനമേളയും അരങ്ങേറി.



news image



ചിത്രം:അത്തോളി പഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec