വിവാഹക്ഷണക്കത്ത് ശേഖരണത്തിൽ
എം കെ ലത്തീഫിന് ഗിന്നസ് റെക്കോർഡ്;
സർട്ടിഫിക്കറ്റ് കൈമാറി
കോഴിക്കോട് :ലോകത്തിൽ
ഏറ്റവും കൂടുതൽ വിവാഹ ക്ഷണക്കത്ത് ശേഖരണ വിഭാഗത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടി ഒരു മലയാളി.
കോഴിക്കോട് നടക്കാവ് സ്വദേശി എം കെ ലത്തീഫാണ് അപൂർവ നേട്ടത്തോടെ ലോക റെക്കോർഡ് സ്വന്തമാക്കിയത്.
നിലവിൽ പാകിസ്ഥാൻ പെഷവാർ സ്വദേശി സാഹിബ് സദ മുഹമ്മദ് അഷറഫ് 2021 ൽ 341 വെഡ്ഡിംഗ് കാർഡുകൾ ശേഖരിച്ചതിനാണ് റെക്കോർഡ് ലഭിച്ചത്. അതിന് മുൻപേയുള്ള മേജിക് സംഖ്യയായ 444 വെഡ്ഡിംഗ് കാർഡുകൾ ശേഖരിച്ചത് മറികടന്നാണ്
മുഹമ്മദ് അഷ്റഫ് ഗിന്നസ് നേടിയത് .
ഇക്കഴിഞ്ഞ മാർച്ച് 17 നായിരുന്നു നടക്കാവ് ബി. എഡ് ട്രെയിനിംഗ് സെന്ററിൽ ഗിന്നസ് റിക്കോഡിനായുള്ള പ്രദർശനം നടത്തിയത്.
ഗിന്നസ് ജഡ്ജിങ് പാനൽ പ്രതിനിധി മഞ്ചേരി സ്വദേശി ഗിന്നസ് സലീം പടവണ്ണയാണ് വിവാഹ ക്ഷണക്കത്ത് ശേഖരണം
ഗിന്നസ് അധികൃതരിലേക്ക് വിവരങ്ങൾ കൈമാറിയത് . കോഴിക്കോട് സ്വദേശികളായ
കെ മുജീബ് റഹ്മാനും
ഈസ്റ്റ് നടക്കാവ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി നൗഷാദ് നടക്കാവും പ്രദർശനത്തിന്റെ സാക്ഷിയും വെഡ്ഡിംഗ് കാർഡുകളുടെ എണ്ണവും അളവും കൃത്യത പാലിക്കാനും മറ്റ് ക്രമീകരണത്തിലും പങ്കാളികളായി. നിലവിൽ
1944 മുതൽ 2024 വരെയുള്ള 2320 വിവാഹ ക്ഷണക്കത്തുകളുടെ ശേഖരണമാണ്
ലത്തീഫ് നിലവിലെ റെക്കോർഡ് മറികടക്കാനുള്ള കാർഡുകൾക്കായി ഉപയോഗിച്ചത്.
കല്യാണത്തിന് ക്ഷണക്കത്ത് എന്ന് മുതൽ ആരംഭിച്ചു എന്നത് കല്യണ ചടങ്ങോളം പഴക്കം ഉണ്ടാകും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും സഹായത്താലാണ് ഇത്തരം കല്യാണ കത്തുകൾ ശേഖരിച്ച് ഗിന്നസ്സ് നേടാൻ കഴിഞ്ഞത്.
കാർഡ് ഡിസൈൻ ഒന്നും ഇല്ലാത്ത കത്ത് മുതൽ വിവാഹിതരുടെ ഫോട്ടോ ഉൾപ്പെടുത്തിയത് ,2021 ലെ കോവിഡ് പ്രോട്ടോകോൾ പാലിക്കണം എന്ന് ഉൾപ്പെടുത്തിയത്,പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചത് മുതൽ അമേരിക്കൻ ദമ്പതികളുടെ ക്ഷണക്കത്ത് വരെ ശേഖരത്തിലുണ്ട്.
8 വർഷത്തെ പ്രയത്നം, കണ്ണൂർ, കോഴിക്കോട് എർണാകുളം ജില്ലകളിലെ ക്ഷണക്കത്തുകളാണ് കുടുതലും ശേഖരത്തിലുള്ളത്.
കല്യാണക്കത്ത് അച്ചടിച്ച് വിവാഹത്തിന് ക്ഷണിക്കുന്ന ആചാരങ്ങളിൽ നിന്നും മാറി സമൂഹ മാധ്യമത്തിലൂടെ ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്ത് ക്ഷണിക്കുന്ന ഇക്കാലത്ത് കല്യണക്കത്ത് ശേഖരണം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തലാകുമെന്നാണ് ലത്തീഫിന്റെ പക്ഷം.കഴിഞ്ഞ 20 വർഷമായി പുരാവസ്തു നാണയ കറൻസി ചരിത്രരേഖകൾ ശേഖരിക്കുന്ന ലത്തിഫിൻ്റെ ശേഖരത്തിൽ
പുരാവസ്തു, കറൻസി, കോയിൻസ്, സ്റ്റാമ്പ് തുടങ്ങിയവയുടെ വലിയൊരു ശേഖരണം സ്വന്തമായുള്ളത്. സ്കൂളുകളിലും കോളേജുകളിലും പ്രദർശനങ്ങൾ നടത്തുന്ന ലത്തീഫ് ജന്മ ദിന സംഖ്യ ഒത്തു വരുന്ന നോട്ടുകൾ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ കായിക മേഖലയിലുള്ളവർക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്.
1955 ലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ആരംഭിച്ചത്. ലോക റെക്കോർഡ് 69 വർഷം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നും 500 ൽ താഴെ ആളുകൾക്കു മാത്രമാണ് വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേടാനായത്. കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേടുന്ന 91 ആം മത്തെയും കോഴിക്കോട് ജില്ലയിൽ നിന്നും ഈ നേട്ടത്തിന് 8 ആം മത്തെയും വ്യക്തിയാണ് ലത്തീഫ്. വിവാഹ ക്ഷണകത്തുകൾ വാട്സപ്പ് കത്തുകളായി മാറിയ ഈ കാലത്ത് പ്രിൻ്റ് ചെയ്തവ അന്യം നിന്ന് പോവുകയാണ് ഇതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഗിന്നസ്സ് റിക്കോഡ് നേടാൻ പ്രേരിപ്പിച്ചതെന്ന് ലത്തിഫ് പറഞ്ഞു.
റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് പി സി കെ രാജനും ഗിന്നസ് ബുക്ക് ജഡജിങ് പാനൽ പ്രതിനിധി സലീം പടവണ്ണയും ചേർന്ന് ഗിന്നസ് സർട്ടിഫിക്കറ്റ് പത്ര സമ്മേളനത്തിൽ കൈമാറി.
നടക്കാവിൽ മിന്നൂസിൽ താമസം . ആർക്കിയോളജി ആൻ്റ് ഹെറിട്ടേജ് പ്രസിഡൻ്റ് കൂടിയായ ലത്തീഫ് നടക്കാവിൽ ടേസ്റ്റി ബേയ്ക്കറി ബിസിനസ്സ് ചെയ്യുന്നു.
ഭാര്യ അനീഷ,മക്കൾ മിഷാൽ , മിനാസ.