കുടുംബ സംഗമവും സ്നേഹാദരവും
അത്തോളി: ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് കുടുംബ സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. സഹീർ യൂസുഫ് പുറക്കാട്ടിരി അധ്യക്ഷനായി. കുടുംബാംഗങ്ങളിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.അബൂബക്കർ കിനാലൂർ, ഹാഫിള് മുഹമ്മദ് സഫ് വാൻ, വിവിധ മേഖലകളിൽ മികവു തെളിയിച്ച മുഹമ്മദ് ഹനൂൻ എന്നിവരെ ആദരിച്ചു. വി.എം അലി, വി.അബ്ദുറഹിമാൻ, വി.ഹംസ, കെ.എം മുഹമ്മദ്, എം.മജീദ്, മുഹമ്മദ് കാരാമ്പ്ര, വി.നവാസ്, ജാസ്മിൻ അലി പുത്തഞ്ചേരി സംസാരിച്ചു. വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.
ചിത്രം: ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് കുടുംബസംഗമത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.അബൂബക്കറെ ആദരിക്കുന്നു