സമൂഹത്തിലെ നിരാശ്രയർക്ക് സംഗീതം ആശ്വാസമാണ് : പത്മശ്രീ കൈതപ്രം
കാപ്പാട്: സമൂഹത്തിലെ നിരാലംബർക്കും നിരാശ്രയർക്കും സംഗീതം ആശ്വാസമാണെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.
എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി കാപ്പാട് കനിവ് സ്നേഹ തീരം വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച "സ്നേഹ സംഗീത സാന്ത്വനം" എന്ന ജീവ കാര്യണ്യ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം,
സംഗീതത്തിലെ ശ്രുതികളും ലയങ്ങളും മനുഷ്യ മനസിന് മാനസിക ഉല്ലാസം നൽകുന്നുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
എം. ഇ എസ് കോഴിക്കോട് താലുക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു.
എം ഇ എസ് സംസ്ഥാന സെക്രട്ടറി സി.ടി സക്കീർ ഹുസൈൻ, ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എ.ടി.എം അഷ്റഫ്, കനിവ് സ്നേഹതീരം ചെയർമാൻ പി ഇല്യാസ്, എ.എം പി. ഹംസ, പി.ടി ആസാദ് എന്നിവർ പ്രസംഗിച്ചു.
എം.ഇ. എസ് കോഴിക്കോട് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും കനിവ് സ്നേഹതീരം സെക്രട്ടറി ബഷീർ പാടത്തൊടി നന്ദിയും പറഞ്ഞു.
ചടങ്ങിൽ പത്മശ്രി കൈതപ്രത്തെ ആദരിച്ചു. എം. ഇ എസ് താലൂക്ക് ഭാരവാഹികളായ എം അബ്ദുൽ ഗഫൂർ, കോയട്ടി മാളിയേക്കൽ, സാജിദ് തോപ്പിൽ, പി കെ. അബ്ദുൽ ഗഫൂർ, എം.പി.സി വഹാബ് , കനിവ് നേജർ റാഷിദ്, എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കൈതപ്രത്തിൻ്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും അരങ്ങേറി.