കുറ്റ്യാടി - കോഴിക്കോട് ബസ്സുകളുടെ മരണപ്പാച്ചിൽ:
ക്രിമിനലുകൾക്ക് ബസ് വാടക നൽകുന്നതായി ആരോപണം ; കർശന നിയമം നടപ്പാക്കണമെന്ന്
സോഷ്യലിസ്റ്റ് സാംസ്കാരിക വേദി
പേരാമ്പ്ര: കോഴിക്കോട് - കുറ്റ്യാടി റൂട്ടിലോടുന്ന ബസ്സുകളുടെ മരണപ്പാച്ചിൽ കാരണം ഒരു വിദ്യാർത്ഥിയുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ സാഹചര്യത്തിൽ നിയമം കർശനമാക്കണമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സോഷ്യലിസ്റ്റ് സാംസ്കാരിക വേദി പേരാമ്പ്ര മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ റൂട്ടിലോടുന്ന മിക്ക ബസ്സുകളും ഗുണ്ടാ - ക്രിമിനൽ പരിവേഷമുള്ളവർക്ക് ദിവസ വാടകയ്ക്ക് നൽകിയതാണെന്നും അവരുടെ മൽസര ഓട്ടമാണ് അപകടങ്ങൾ കൂടി വരാൻ കാരണമായതെന്ന് ഒരു ബസ്സ് ഉടമ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അധികൃതർ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സോഷ്യലിസ്റ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആഗസ്ത് മൂന്നിന് പേരാമ്പ്രയിൽ നടക്കുന്ന മേഖലയിലെ മുഴുവൻ സോഷ്യലിസ്റ്റ് കളെയും ഉൾക്കൊള്ളിച്ചു നടത്തുന്ന സൗഹൃദ സംഗമത്തിൻ്റെ വിജയത്തിനായി പേരാമ്പ്ര വി.വി.ദക്ഷിണാമൂർത്തിഹാളിൽ വച്ച് അൻപത്തി ഒന്ന്അംഗ സംഘാടക സമിതി രൂപീകരിച്ചു .യോഗം മുതിർന്ന സോഷ്യലിസ്റ്റ് അഷറഫ് വെള്ളോട്ട് ഉദ്ഘാടനം ചെയ്തു.
കെ.ജി.രാമനാരായണൻ അദ്ധ്യക്ഷനായി
അഡ്വ: രാജീവൻ മല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
വൽസൻ എടക്കോടൻ ,കെ.കെ.പ്രേമൻ, കെ.വി.ബാലൻ, വി.പി.ഷാജി, കെ.പി.രവീന്ദ്രൻ, കെ.രാജൻ, സി.ഡി.വിജു ചെറുവത്തൂർ ,എ.കെ.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ:
അഷറഫ് വെള്ളോട്ട് (ചെയർമാൻ)
വി.പി.ഷാജി (വൈ.ചെയർമാർ )
കെ.കെ.പ്രേമൻ (ജന: കൺവീനർ)
കെ.വി.ബാലൻ (കൺവീനർ)
സി.ഡി.വിജു (ട്രഷറർ)