അത്തോളി ജി വി എച്ച് എസിൽ
ലഹരിക്കെതിരെ ക്ലാസെടുക്കാൻ വിദ്യാർത്ഥികൾ ;
ലഹരിക്കെതിരെ സന്ദേശവുമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം നാളെ ( ജൂൺ 26 ന് )
അത്തോളി : ലഹരിയോട് ഗുഡ് പറയാനും അതിൻ്റെ ദോഷഫലങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനും ഇത്തവണ മുതിർന്നവല്ല ക്ലാസ് എടുക്കുക . പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും. അത്തോളി
ജി.വി.എച്ച്.എസ്.എസിലെ വിദ്യാലയ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിലാണ്
ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ രംഗത്തിറങ്ങുന്നത്.
" ലഹരിക്ക് വിട ..
ജീവിതം തന്നെ ലഹരി" എന്ന മുദ്രാവാക്യത്തോടെ ലോക ലഹരി വിരുദ്ധ ദിനമായ നാളെ 26 ന് പ്രത്യേക പരിശീലനം ലഭിച്ച ആൻറി ഡ്രഗ്സ് ബ്രിഗേഡ്സ് സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ബോധവൽക്കരണ പരിപാടി നടത്തും.
എല്ലാ ക്ലാസ്സുകളിലും ഒരേസമയം ആയിരിക്കും പരിശീലനം ലഭിച്ച ബ്രിഗേഡുകൾ ക്ലാസ് എടുക്കുക.
ഇതിൻ്റെ മുന്നോടിയായി ബ്രിഗേഡുകൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്യാമ്പ് പി.ടി. എ പ്രസിഡണ്ട് വി പി സന്ദീപ് നാലുപുരക്കൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ
വനിത സിവിൽ എക്സൈസ് ഓഫീസർ അഖില ബോധവൽക്കരണ ക്ലാസ് നയിച്ചു.
സീനിയർ അസിസ്റ്റന്റ് കെ.എം മണി അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റ ബൽ, സ്കൂൾ കൗൺസിലർ സോയ സിന്ദൂര എന്നിവർ പ്രസംഗിച്ചു.
ജാഗ്രത സമിതി ഹൈസ്കൂൾ വിഭാഗം കൺവീനർ എസ്. സരിത സ്വാഗതവും യു പി വിഭാഗം കൺവീനർ യു.എം. നിഖില നന്ദിയും പറഞ്ഞു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ ക്ലാസ്സുകളിൽ നിന്നും
രണ്ടു വീതം ബ്രിഗേഡുകൾ പരിപാടിയിൽ പങ്കെടുത്തു.