കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 'ആശ്വാസ് 'പദ്ധതിയ്ക്ക് തുടക്കം : ധന സഹായ വിതരണം സെപ്റ്റംബർ 3 ന്
കോഴിക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷ പദ്ധതി ആശ്വാസ് 2023 ധന സഹായ വിതരണത്തിന് തയ്യാറായി.
സെപ്റ്റബർ 3 ന് വൈകീട്ട് 3 മണിക്ക്
വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണോദ്ഘാടനം നിർവ്വഹിക്കുമെന്ന് ഏകോപന സമിതി ഭാരവാഹികൾ പത്ര സമ്മേളത്തിൽ അറിയിച്ചു .
25, 528 വ്യാപാരികളാണ് ജില്ലയിൽ ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായത്. അംഗത്വമെടുത്ത വ്യാപാരി മരണപ്പെട്ടാൽ മറ്റ് അംഗങ്ങൾ 50 രൂപ വീതമെടുത്ത് 10 ലക്ഷം രൂപയുടെ സഹായം നൽകും . ജൂലായ് ഒന്ന് മുതൽ ആരംഭിച്ച പദ്ധതിയുടെ പ്രഥമ സഹായ വിതരണമാണ് നടക്കുക. വിതരണ ചടങ്ങിൽ 5 പേരുടെ കുടുംബത്തിനാണ് നൽകുക. നിലവിൽ കാസർഗോഡ്, കണ്ണൂർ, മലപ്പുറം , തൃശൂർ , കോട്ടയം ജില്ലകളിൽ സമാന പദ്ധതിയുണ്ട് . കാൻസർ , കിഡ്നി തുടങ്ങി ഹൃദയ സംബന്ധമായ രോഗമുള്ളവർക്കും ചികിത്സാ സഹായം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സമിതി. ആശ്വാസ് പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് .
ചടങ്ങിൽ സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യതിഥിയാകും. ആശ്വസ് പദ്ധതി ചെയർമാൻ എ വി എം കബീർ അധ്യക്ഷനാകും.
സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി റിപ്പോർട്ട് അവതരിപ്പിക്കും.
ഏകോപന സമിതി സ്ഥാപക നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഹസ്സൻ കോയ പങ്കെടുക്കും
പത്ര സമ്മേളനത്തിൽ
ആശ്വസ് പദ്ധതി ചെയർമാൻ എ വി എം കബീർ,
ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്,
സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി,
ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്,
ജില്ലാ ട്രഷറർ വി സുനിൽ കുമാർ,
ജില്ലാ സെക്രട്ടറി എ കെ മൻസൂർ എന്നിവർ
പങ്കെടുത്തു.