ഗ്യാലക്സി ഗോൾഡ് ഓൺ ലൈൻ ഓണപൂക്കളം സമ്മാനങ്ങൾ
വിതരണം ചെയ്തു ;ജന പങ്കാളിത്തം ഉറപ്പാക്കുന്ന കൂടുതൽ ക്യാമ്പയിൻ ഗ്യാലക്സി സമ്മാനിക്കുമെന്ന് ചെയർമാൻ എ പി ഫൈസൽ
അത്തോളി :പൂക്കളത്തിന്റെ ഭംഗിയും
സെൽഫിയുടെ സാന്നിധ്യവും ക്യാമറയിലൂടെ മനോഹരമായി പകർത്തിയവർക്ക് ഗ്യാലക്സി ഗോൾഡിൻ്റെ ഉപഹാരം സമ്മാനിച്ചു.
ഗ്യാലക്സി ഗോൾഡ് ആൻ്റ് ഡയമണ്ടും അത്തോളി ന്യൂസും സംയുക്തമായി സംഘടിപ്പിച്ച ഓൺ ലൈൻ ഓണ പൂക്കള മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്യാലക്സി ഗോൾഡ് ഷോറൂമിൽ നടന്ന ചടങ്ങിൽ
ഒന്നാം സമ്മാനം കോതങ്കൽ സുധീഷ് കുമാർ - ഭാര്യ ബിജിഷ എന്നിവർക്ക് ഗ്യാലക്സി ചെയർമാൻ എ പി ഫൈസൽ
കേരള സാരി സമ്മാനിച്ചു.
ജന പങ്കാളിത്തം ഉറപ്പാക്കുന്ന കൂടുതൽ ക്യാമ്പയിൻ ഗ്യാലക്സി സമ്മാനിക്കുമെന്ന് ചെയർമാൻ എ പി ഫൈസൽ പറഞ്ഞു.
രണ്ടാം സമ്മാനം സ്മാർട്ട് വാച്ച് കൊങ്ങന്നൂർ വിനീത ശേഖറിന് , ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കലും
മുന്നാം സമ്മാനം മൊബൈൽ ഹെഡ് സെറ്റ്
കൊങ്ങന്നൂർ സ്നേഹക്കൂട് മിലോനയ്ക്ക് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കൊല്ലോത്ത് ഗോപാലനും സമ്മാനിച്ചു.
പ്രോത്സാഹന സമ്മാനമായി ക്ലോക്ക് -ബബിഷ രതീഷ് ( മേപ്പയ്യൂർ ),
അഭിഗഹൻ എടവലത്ത് ( കൊങ്ങന്നൂർ ),
അരുൺ നമ്പ്യാട്ടിൽ ( ഉള്ള്യേരി ), വിനായക് മാധവ് ( കോതങ്കൽ ) എന്നിവർക്ക്
അജീഷ് അത്തോളി ,
എം ഫൈസൽ ,
എം ജൈസൽ എന്നിവരും വിതരണം ചെയ്തു.