കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽ ലക്ഷങ്ങൾ വിലയുള്ള കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ
കൊയിലാണ്ടി : റെയിൽവെസ്റ്റേഷനിൽ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ. 15 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ ആറ് പേരാണ് പിടിയിലായത്. ജാർഖണ്ട് സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷമാരുമടക്കം ആറംഗ സംഘമാണ് കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ കഞ്ചാവ് കടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മുതൽ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘവും ഡാൻ സാഫും ചേർന്ന് പിടി കൂടുകയായിരുന്നു.