അത്തോളി പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ
"അപെക്സ് " വിപുലീകരിക്കാൻ തീരുമാനം
അത്തോളി :അത്തോളിയിലെ പ്രവാസികളുടെ കൂട്ടായ്മ അത്തോളി പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ.അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന
അപെക്സ് സ്ഥാപനം വിപുലീകരിക്കാനും തീരുമാനിച്ചു.
ഭാരവാഹികൾ :ഇഫ്‌സുറഹ്മാൻ ( രക്ഷാധികാരി), ബഷീർ പാണക്കാട് (പ്രസിഡന്റ്), ടി കെ മോഹനൻ (സെക്രട്ടറി),മുസ്തഫ ഓഷ്യൻ ( ട്രഷർ ) ,പ്രഭികുമാർ പറമ്പത്ത്,രാമചന്ദ്രൻ ഇ (വൈ പ്രസിഡന്റ് മാർ),
രാമചന്ദ്രൻ മതിലകം ,കെ എം നാസർ ( ജോയിൻ്റ് സെക്രട്ടറി) മറ്റു ഭാരവാഹികൾ :സജി എം കെ,കെ കെ.രാമചന്ദ്രൻ, ഷാഫി കോടശ്ശേരി,ഇസ്മായിൽ പാണക്കാട്, വേണു മാടക്കര,പ്രദീപൻ കൊടശ്ശേരി എന്നിവരാണ് .
ഓണത്തിന് മുൻപായി അപെക്സിൻ്റെ 3 പ്രൊഡക്ടറ്റുകൾ വിപണിയിൽ എത്തിക്കും. അത്തോളി പ്രവാസി അസോസിയേഷൻ്റെയും എൻ ആർ ഐ ഫോറത്തിൻ്റെയും സംയുക്ത സംരംഭമാണ് അപെക്സ് .
അടുത്ത വർഷത്തോടെ സ്ഥാപനത്തിൽ നിന്നും ലാഭവിഹിതം നൽകാനുള്ള ശ്രമത്തിലാണെന്ന് അത്തോളി പ്രവാസി അസോസിയേഷൻ സെക്രട്ടറി ടി കെ മോഹനൻ അത്തോളി ന്യൂസിനോട് പറഞ്ഞു.