ബി എൽ എം മെംബേർസ് മീറ്റ് സംഘടിപ്പിച്ചു ',  രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളിൽ രണ്ട് ലക്ഷത്തോളം സഹകരണ സൊസ
ബി എൽ എം മെംബേർസ് മീറ്റ് സംഘടിപ്പിച്ചു ', രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളിൽ രണ്ട് ലക്ഷത്തോളം സഹകരണ സൊസൈറ്റികൾ രൂപീകരിക്കും : കേന്ദ സഹകരണ സഹ മന്ത്രി ബി.എൽ. വെർമ
Atholi News3 Nov5 min

ബി എൽ എം മെംബേർസ് മീറ്റ് സംഘടിപ്പിച്ചു ',


രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളിൽ രണ്ട് ലക്ഷത്തോളം സഹകരണ സൊസൈറ്റികൾ രൂപീകരിക്കും : കേന്ദ സഹകരണ

സഹ മന്ത്രി ബി.എൽ. വെർമ



കോഴിക്കോട് : അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളിൽ രണ്ട് ലക്ഷത്തോളം സഹകരണ സൊസൈറ്റികൾ രൂപീകരിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ സഹകരണ സഹ മന്ത്രി ബി.എൽ.വെർമ.


ഭാരത് ലജ്ന ഹൗസിംഗ് മൾട്ടി സൊസൈറ്റി മെമ്പർമാരുടെ വാർഷിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാർഷിക സൊസൈറ്റികളടക്കം രൂപീകരിച്ച് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭ്യമാക്കുന്ന സാഹചര്യം കൂടി ഇതിലൂടെ ലഭ്യമാക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

വരും കാലത്ത് സഹകരണ മേഖലയുടെ പ്രാധാന്യം കൂടിവരികയാണ്. ഇതുകൊണ്ടാണ് പ്രധാന മന്ത്രി മോദിജി കേന്ദ്രത്തിൽ സഹകരണ വകുപ്പ് തന്നെ രുപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

news image

ചടങ്ങിൽ പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായ് ജെ ശരവണൻ കുമാർ അധ്യക്ഷത വഹിച്ചു.


ബി എൽ എം ചെയർമാൻ ആൻഡ് മാനേജിങ് ഡയരക്ടർ ആർ പ്രേംകുമാർ അഭിസംബോധന ചെയ്ത സംസാരിച്ചു.

ബി എൽ എം 

ഇന്ത്യയിലെ ഏറ്റവും മഹാശക്തിയായി മാറിയെന്ന് ആർ പ്രേംകുമാർ പറഞ്ഞു.

സഹകരണ ബാങ്ക് ഒരിക്കലും തകരില്ല. 

പ്രശ്നം ഉണ്ടായത്

നടത്തിപ്പുകാരുടെ കഴിവ് കേട് കൊണ്ടാണ്. കൂട്ടായ്മയെ കുറ്റപ്പെടുത്തരുത്.

പാവപ്പെട്ടവനും നിക്ഷേപം ആകാം എന്ന് ബി എൽ എം തെളിയിച്ചു.

2006 ൽ പ്രസ്ഥാനം തുടങ്ങുമ്പോൾ തൊഴിൽ കൊടുക്കാനാണ് ഉദ്ദേശിച്ചത്, അതിപ്പോൾ യാഥാർത്ഥ്യമായി.തൊഴിൽ അവസരം ഉണ്ടാക്കിയതിൽ നമുക്ക് അഭിമാനിക്കാമെന്നും ആർ പ്രേംകുമാർ കൂട്ടിച്ചേർത്തു.


ബി എൽ എം -സി ഇ ഒ സിദ്ദേശ്വർ നായർ സ്വാഗതവും 

ബി എൽ എം കേരള സ്റ്റേറ്റ് അഡ്മിൻ നവീൻ എസ് നായർ നന്ദിയും പറഞ്ഞു. 


ബി എൽ എം ഡയറക്ടേർസ്, രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികൾ മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

കേരള, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ 

 ബി എൽ എം മീറ്റിൽ പങ്കെടുത്തു .

Tags:

Recent News