അത്തോളി ആനപ്പാറ ജലോത്സവം സെപ്റ്റംബർ 6 ന് ; ധനസമാഹരണ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു
അത്തോളി ആനപ്പാറ ജലോത്സവം സെപ്റ്റംബർ 6 ന് ; ധനസമാഹരണ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു
Atholi NewsInvalid Date5 min

അത്തോളി ആനപ്പാറ ജലോത്സവം സെപ്റ്റംബർ 6 ന് ;

ധനസമാഹരണ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു




അത്തോളി : പഴയ തലമുറക്ക് ഗൃഹാതുരത്വവും പുതിയ തലമുറക്ക് ആവേശവും പങ്ക് വെക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് ആനപ്പാറ ജലോത്സവം - 2025, സെപ്റ്റംബർ 6 ന് ശനിയാഴ്ച ആനപ്പാറ പാതാർ - പുഴയോരം കേന്ദ്രീകരിച്ച് നടക്കും. ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജലോത്സവത്തിൻ്റെ മുന്നോടിയായി

ധനസമാഹരണ കൂപ്പൺ വിതരണോദ്ഘാടനം

കൺവീനർ ഒ. ടി നാരായണൻ,

വാർഡ് മെമ്പർ 

പി ടി സാജിത ടീച്ചർക്ക് നൽകി നിർവ്വഹിച്ചു.

ആഘോഷ കമ്മിറ്റി ചെയർമാൻ കെ ടി ശേഖർ , സംഘം പ്രസിഡൻ്റ് കെ പി അഖിലേഷ് , രക്ഷാധികാരി ടി പി അശോകൻ എന്നിവർ പ്രസംഗിച്ചു. വടം വലി ( പുരുഷന്മാർ / പ്രാദേശിക വനിതകൾ ) , തോണി തുഴയൽ ( 2 ഉം 5 ഉം പേർ ) ,ഗൃഹാങ്കണ പൂക്കളം , ദീർഘ ദൂര ഓട്ടം ( പുരുഷന്മാർ), മ്യൂസിക്കൽ ഹാറ്റ് ( ആൺ/ പെൺ കുട്ടികൾ) , മ്യൂസിക്കൽ ചെയർ ( സ്ത്രീകൾ ) ,സാക്ക് റേസ് ( പുരുഷന്മാർ ), ലെമൺ സ്പൂൺ റേസ് ( 10 വയസിന് താഴെയുള്ളവർ ) എന്നിവയാണ് മത്സരയിനങ്ങൾ.

പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോൺ : 892172883, 96567 34 191 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.




news image


ഓർമ മത്സ്യതൊഴിലാളി സ്വയം സഹായസംഘം നടത്തുന്ന ഓണം ഫെസ്റ്റ് -ആനപ്പാറ ജലോത്സവം 25ന്റെ ധനസമാഹാരണം വാർഡ് മെമ്പർക്ക് കൂപ്പൺ നൽകികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

Recent News