കേരളത്തിലെ ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രധാന്യം വളരെ വലുത്:  സച്ചിൻ ദേവ് എം.എൽ.എ.
കേരളത്തിലെ ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രധാന്യം വളരെ വലുത്: സച്ചിൻ ദേവ് എം.എൽ.എ.
Atholi News1 Mar5 min

കേരളത്തിലെ ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രധാന്യം വളരെ വലുത്:

സച്ചിൻ ദേവ് എം.എൽ.എ.



അത്തോളി സഹകരണ ആശുപത്രി

50-ാം വാർഷികാഘോഷം 'അനാമയം '@ 50 തുടങ്ങി 




അത്തോളി: കേരളത്തിലെ ആരോഗ്യ രംഗത്ത് സഹകരണ മേഖലയുടെ പ്രധാന്യം വളരെ വലുതാണെന്ന്  

സച്ചിൻ ദേവ് എം.എൽ.എ.


അത്തോളി സഹകരണ ആശുപത്രി

50-ാം വാർഷികാഘോഷം 'അനാമയം '@ 50 ൻ്റെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 ഗ്രാമീണ മേഖലയിൽ പോലും ആശുപത്രികൾ വളർന്നു വരുന്ന ഈ കാലത്ത് സ്വകാര്യമേഖലയ്ക്കൊപ്പം സഹകരണ മേഖലയും വളരുകയാണ് . സംസ്ഥാനത്ത് ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകണമെന്ന തീരുമാനമാണ് ഈ സർക്കാർ കൈകൊണ്ടത്. അതിൻ്റെ ഭാഗമായി കേരളത്തിലെ ആരോഗ്യ മേഖലയിൽ സർക്കാർ ആശുപത്രികൾക്കപ്പുറത്തേക്ക് സഹകരണ രംഗത്തും സ്വകാര്യ മേഖലയിലും അതീവ പ്രധാന്യത്തോടെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നിർമ്മിക്കാനാവശ്യമായ ഇടപെടലുകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു . മെഗാ മെഡിക്കൽ ക്യാമ്പ് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാനായി വീണ്ടും തിരഞ്ഞെടുത്ത എം.മെഹബൂബിന് ആശുപത്രിയുടെ സ്നേഹോപഹാരം എം.എൽ.എ സമർപ്പിച്ചു. 

സെക്രട്ടറി എം.കെ സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.

സുധ കാപ്പിൽ, ബിന്ദു മഠത്തിൽ, ടി.കെ വിജയൻ, എ.കെ രാജൻ, കെ.കെ ബാബു മാസ്റ്റർ, കെ.കെ ശോഭ, സുനിൽ കൊളക്കാട്, പി.അജിത് കുമാർ, നളിനാക്ഷൻ കൂട്ടാക്കിൽ, ടി.കെ കരുണാകരൻ, പി.കെ സത്യൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ആശുപത്രി പ്രസിഡൻ്റ് വി.പി ബാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. അത്തോളിയിലും സമീപപഞ്ചായത്തുകളിലുമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നത്.





ചിത്രം: അത്തോളി സഹകരണ ആശ് പത്രി സുവർണ ജൂബിലി ആഘോഷം കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News