നിർമ്മാണ മേഖലയിൽ സ്തംഭനാവസ്ഥ:
പരിഹരിക്കണമെന്ന് എസ് ടി യു അത്തോളി പഞ്ചായത്ത് കമ്മറ്റി
അത്തോളി : നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് സർക്കാറിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ എസ് ടി യു അത്തോളി പഞ്ചായത്ത് കമ്മറ്റി യോഗം ആവിശ്യപെട്ടു.
എസ് ടി യു നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
വി എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു
സാലിഹ് എൻ ടി , കെടികെ ബഷീർ, ആലങ്ങാട്ട് മുസ്തഫ എന്നിവർ സംസാരിച്ചു.
പ്രസിഡണ്ടായി ശിഹാബ് എൻ ടി, ജനറൽ സെക്രട്ടറിയായി അഷറഫ് പി വി ,
ട്രഷററായി സലീം പി എന്നിവരേയും വൈസ് പ്രസിഡന്റായി നിസാർ തോരായിയും സെക്രട്ടറിയായി ഷമീം എംപി എന്നിവരേയും തിരഞ്ഞെടുത്തു.