അത്തോളി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ഒരുങ്ങുന്നു ', പുതിയ കോഴ്‌സും അനുവദിച്ചു
അത്തോളി:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കുന്ന നൈപുണി വികസന കേന്ദ്രം അത്തോളി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്നു. ഇത് സംബന്ധിച്ച് സ്കൂൾതല കമ്മിറ്റി രൂപീകരണയോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ദീപ്തി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് സന്ദീപ് നാലുപുരക്കൽ,
വി. എച്ച് .എസ് .ഇ. പ്രിൻസിപ്പൽ ഫൈസൽ. കെ. പി , എം. പി.ടി.എ. പ്രസിഡണ്ട് ശാന്തി
മാവീട്ടിൽ,സീനിയർ അസിസ്റ്റൻറ് സിന്ധു, കരിയർ ഗൈഡ് സ്മിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മീന.കെ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റബെൽ നന്ദിയും പറഞ്ഞു.
ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ. എം.സച്ചിൻ ദേവ് രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചെയർമാനും പ്രിൻസിപ്പൽ മീന.കെ.കെ. കൺവീനറുമായുള്ള സ്കൂൾതല സ്കിൽ ഡവലപ്പ്മെൻറ് കമ്മിറ്റി രൂപീകരിച്ചു.
ജി. എസ്. ടി. അസിസ്റ്റൻറ്, അസിസ്റ്റൻറ് റോബോട്ടിക് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഈ വിദ്യാലയത്തിൽ അനുവദിച്ചിട്ടുള്ളത്.