അനുമോദന സായാഹ്ന വേദിയിൽ അരിക്കൊമ്പൻ വിഷയം;
അനുമോദന സായാഹ്ന വേദിയിൽ അരിക്കൊമ്പൻ വിഷയം;
Atholi News6 Jun5 min

മാധ്യമ പ്രവർത്തനം സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്ന കർമ്മ മണ്ഡലമാക്കാൻ കഴിയില്ലന്ന്, മന്ത്രി എ.കെ ശശീന്ദ്രൻ .


 

അത്തോളി: മാധ്യമ പ്രവർത്തനം

സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്ന കർമ്മ മണ്ഡലമാക്കാൻ കഴിയില്ലന്ന്

മന്ത്രി എ.കെ ശശീന്ദ്രൻ .

എന്നാൽ പത്ര ധർമ്മം മഹത്വവൽക്കാനില്ലെങ്കിലും മാധ്യമ പ്രവർത്തകരുടെ പ്രതിബദ്ധതയേയും സാഹസികതയെയും ബഹുമാനിക്കണമെന്നും  അവർക്ക് ശക്തി പകരുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ കേരള ഹൈക്കോടതിയിലായ അരിക്കൊമ്പൻ ഇന്ന് ചെന്നൈ കോടതിയിലാണ്. ആനയെ സംബന്ധിച്ചുള്ള വാർത്തകൾ ശേഖരിക്കുന്നതിന് രാപകലില്ലാതെ മാധ്യമ പ്രവർത്തകർ കാണിച്ചിട്ടുള്ള പ്രവർത്തനങ്ങൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തനം സത്യാന്വേഷണ പരീക്ഷണങ്ങളല്ല, അത് ഒരാൾക്കെ സാധിക്കൂ അത് മഹാത്മ ഗാന്ധിയാണെന്നും മന്ത്രി ഓർമ്മപ്പെടുത്തി.


അത്തോളി പ്രസ്സ് ഫോറത്തിന്റെ 21 ആം വാർഷികവും അത്തോളിക്കാരായ മാധ്യമ പ്രവർത്തകർക്കുള്ള അനുമോദന സായാഹ്നവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രൻ.


പത്രപ്രവർത്തകർക്കുള്ള ഐഡി കാർഡുകൾ കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് വിതരണം ചെയ്തു. 

ജീവൻ ടിവി മേഖലാ ചീഫ് അജീഷ് അത്തോളി, മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റർ എം.കെ. ഷബിത, മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്ത്, പി കെ മുഹമ്മദ് ഹാത്തിഫ്, മുതിർന്ന പത്ര പ്രവർത്തകൻ ബഷീർ കൂനോളി എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

 പ്രസ് ഫോറം പ്രസിഡണ്ട് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു.

 

പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, സാജിത് കോറോത്ത്, ആർ.എം. കുമാരൻ, ലിനീഷ് ആനശേരി, എ.പി. അബ്ദുറഹിമാൻ, രാധാകൃഷ്ണൻ ഒള്ളൂർ, എം.കെ. ആരിഫ്, ഷഫീഖ് ചീക്കിലോട്, അശ്വിനി അജീഷ് എന്നിവർ പ്രസംഗിച്ചു.



ഫോട്ടോ: അത്തോളി പ്രസ് ഫോറത്തിന്റെ 21 ആം വാർഷികവും അനുമോദന സായാഹ്നവും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News