ആർ എം ബിജുവിന് നാടിന്റെ യാത്ര മൊഴി  ;  നഷ്ടമായത് നാടിന്റെ സാസ്ക്കാരിക മുഖം.
ആർ എം ബിജുവിന് നാടിന്റെ യാത്ര മൊഴി ; നഷ്ടമായത് നാടിന്റെ സാസ്ക്കാരിക മുഖം.
Atholi News4 Aug5 min

ആർ എം ബിജുവിന് നാടിന്റെ യാത്ര മൊഴി ;

നഷ്ടമായത് നാടിന്റെ സാസ്ക്കാരിക മുഖം


അത്തോളി:സാംസ്‌ക്കാരിക നാടക സംഗീത ആല്‍ബം രംഗത്ത് സജീവമായിരുന്ന

അത്താണി പുതിയോത്ത് താഴെ ആര്‍ എം ബിജുവിന് (49)നാടിന്റെ കണ്ണീരിൽ കുതിർന്ന

യാത്രാമൊഴി. ഇന്നലെ രാത്രി 8മണിയോടെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് അത്തോളി സഹകരണ ആശുപത്രിയിലും

ഇക് റയിലും തുടർന്ന് മിംസിലും എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു.


സംസ്‌ക്കാര അത്തോളിയുടെ സെക്രട്ടറി, ചങ്ങാതിക്കൂട്ടം സ്ഥാപക ജനറൽ സെക്രട്ടറി, നാടക് എക്‌സിക്യൂട്ടീവ് അംഗം, ഇല സാംസ്കാരിക സംഘടന എന്നിവയിലും പ്രവർത്തിച്ചു. റബ്ബർ സീൽ നിർമ്മാണത്തിലൂടെയാണ് ബിസിനസ് രംഗത്ത് തുടക്കം.സ്കൂൾ കാലഘട്ടം മുതൽ നാടക രംഗത്ത് സജീവം. 2020ൽ അത്തോളിയിൽ നാടക മേള നടത്തിയത് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു

സീഡിക മീഡിയ ആല്‍ബം നിര്‍മ്മാണം

ബിജുവിനെ കലാ രംഗത്ത് ചുവട് ഉറപ്പിച്ചു. ഇ വി വത്സന്‍ എഴുതിയ മധുമഴ ആൽബം ഹിറ്റായി, തുടർന്ന് ഒട്ടേറെ ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു.ഏറ്റവും ഒടുവിൽ സംഗീത സംവിധായകന്‍ റിനീഷ് അത്തോളി തയ്യാറാക്കിയ ആല്‍ബം പുറത്തിറക്കി. മീവല്‍സ് ഫുഡ് പ്രൊഡക്റ്റ് ഉടമയുമാണ്. അത്തോളി ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മലബാർ ജലോസവത്തിന്റെ മുഖ്യ സംഘടകനായിരുന്നു.

ഗായകൻ ജയചന്ദ്രനുമായി ആത്മ സൗഹൃദം. ജയചന്ദ്രന് ചങ്ങാതികൂട്ടം സ്വീകരണം നൽകിയ പരിപാടിയുടെ നേതൃത്വനിരയിൽ ബിജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.മൃതദേഹം കാണാൻ വലിയ ജനാവലിയാണ് അത്താണിയിലെ വീട്ടിൽ എത്തിയത്. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി എ കെ ശശിന്ദ്രൻ,കാനത്തിൽ ജമീല എം എൽ എ , കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്,

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ,സന്ദീപ് നാലുപുരയ്ക്കൽ,

സി കെ റിജേഷ്,

സാഹിത്യകാരൻ വി ആർ സുധീഷ്,

ഗായകൻ ചെങ്ങന്നൂർ

ശ്രീകുമാർ , ചങ്ങാതിക്കൂട്ടം പ്രസിഡന്റും മുസ്ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്മായ സാജിത് കോറോത്ത്, അത്തോളി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ കൊളക്കാട്,നടി കബനി,

മാധ്യമ പ്രവർത്തകരായ

രാധാകൃഷ്ണൻ ഉള്ളൂർ,

അജീഷ് അത്തോളി, ബഷീർ കൂനോളി ,

തിരക്കഥാകൃത്ത് പ്രദീപ് കുമാർ കാവുന്തറ, കവി രഘുനാഥൻ കൊളത്തൂർ, , കോൺഗ്രസ് നേതാവ് ഗിരീഷ് മൊടക്കല്ലൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൊല്ലോത്ത് ഗോപാലൻ, വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി കെ എം ബാലൻ , ദളിത് ലീഗ് സംസ്ഥാന നേതാവ് വി എം സുരേഷ് ബാബു, സി പി ഐ എം എൽ ( ആർ ഐ ) സ്റ്റേറ്റ് സെക്രട്ടറി പി ടി ഹരിദാസ് തുടങ്ങിയ ഒട്ടേറെ പേർ എത്തി.

ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഉച്ചക്ക് ശേഷം ചങ്ങാതികൂട്ടത്തിന്റെ നേതൃത്വത്തിൽ അത്താണിയിൽ അനുശോചനയോഗം ചേർന്നു. ആദര സൂചകമായി അത്താണിയിൽ ഉച്ചക്ക് 12 മുതൽ സംസ്ക്കാര ചടങ്ങ് തീരും വരെ കടകൾ അടച്ചിട്ടു.


ഫോട്ടോ: മന്ത്രി എ കെ ശശീന്ദ്രൻ എത്തിയപ്പോൾ

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec