ഉള്ളിയേരിയിൽ കണ്ടത് കടുവയല്ല , കാട്ടുപൂച്ചയാണ് : ആദ്യം ആശങ്ക പിന്നെ ആശ്വാസം !
ആവണി എ എസ്
ഉള്ള്യേരി : അത്തോളിയിലെ പുലിഭീതിക്ക് പിന്നാലെ
ഉള്ളിയേരിയിലെ ജനങ്ങളും ആശയക്കുഴപ്പത്തിലായാണ് വ്യാഴം പുലർന്നത് .
പുലിയും കടുവയും ഉണ്ടെന്ന് പ്രചരിച്ച അത്തോളിയിലെ കൂമുള്ളി - വേളൂർ പ്രദേശത്ത് നിന്നും 5 കിലോ മീറ്റർ അകലെയാണ് ഉള്ള്യേരി ടൗൺ പരിസരം . പേരാമ്പ്ര റോഡിൽ 'പെട്രോൾ പമ്പിനും നളന്ദ ഹോസ്പിറ്റലിൽ ഇടയിലുള്ള വീട്ടിലാണ് കടുവയുടെ സന്നിധ്യം ഉണ്ടെന്ന് വാട്സ് ആപ്പ് വഴി പ്രചരിച്ചത് . വരയാലിൽ ഹൈദ്രറിൻ്റെ വീടിന്റെ പുറക് വശത്ത് അലക്ക് കല്ലിനടുത്തായാണ് കടുവയെന്ന് തോന്നിക്കുന്ന ജീവിയെ സി സി ടി വി യിലൂടെ വ്യക്തമാക്കുന്ന
ദൃശ്യം പുറം ലോകം അറിഞ്ഞതോടെ ജനം ആശങ്കയിലായി. .
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് കടുവയെ പോലെയുള്ള ജീവി സ്ഥലത്ത് എത്തിയത് .
ജനവാസ കേന്ദ്രത്തിൽ കടവയെന്ന് ചാനലുകളിലും ഓൺ ലൈൻ പത്രത്തിലും പ്രചരിച്ചു. ആശങ്ക അകറ്റാൻ അത്തോളി പോലീസും താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കടുവയുടെതായി കാലടയാളം ഉണ്ടോ എന്ന് താമരശ്ശേരി ഫോറസ്റ്റ് സ്റ്റേഷൻ , ആർ ആർ ടി സംഘം പരിശോധിച്ചു . ജനങ്ങളിൽ ഭീതി ഉണ്ടാക്കാൻ ഞായറാഴ്ച സമീപ പ്രദേശമായ അത്തോളി വേളൂരിൽ വീട്ടമ്മ പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചിരുന്നു.
പിന്നാലെ കൂമുള്ളിയിൽ കടുവയെ കണ്ടതായി വിദ്യാർത്ഥി എടുത്ത ഫോട്ടോ സഹിതം പുറത്ത് വന്നു. ഇതിനിടയിലാണ് ഉള്ളിയേരിയിൽ വീടിന് സമീപം കടുവയെ കണ്ടെന്ന് വിവരം പുറത്ത് വരുന്നത് . ദൃശ്യങ്ങളിൽ കാണുന്നത് കടുവയുടെതെന്ന് സംശയിക്കുമ്പോഴും വനം വകുപ്പ് ആദ്യം തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ ദൃശ്യത്തിൽ കണ്ടത് (ജംഗിൾ ക്യാറ്റ് ) കാട്ടുപൂച്ചയെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് താമരശ്ശേരി ആർ ആർ ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രെയിഡ് കെ ഷാജീവ് അത്തോളി ന്യൂസിനോട്.