അത്തോളിക്കാരി ലക്ഷ്യ സിഗീഷ് ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ - 4 ൽ
അത്തോളി : പാട്ട് പാടി ജന ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ അത്തോളി സ്വദേശിനി ലക്ഷ്യ സിഗീഷിനെയും ഇനി ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ 4 ൽ കാണാം.
വേളൂർ ജി എം യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ലക്ഷ്യ ഡ്രൈവർ സിഗീഷിന്റെയും ശ്രീരേഖയുടെയും രണ്ടാമത്തെ മകളാണ്. കുനിയിൽക്കടവ് കുന്നു പുറത്ത് ശിവശക്തി വീട്ടിലാണ് താമസം. മുത്ത മകൾ ശ്രേയ സിഗീഷ്. കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ + 2 വിദ്യാർത്ഥിനി.
4 ആം വയസിൽ പേരാമ്പ്രയിലെ സൗമ്യയുടെ ശിക്ഷണത്തിലാണ് സംഗീത പഠനം തുടങ്ങുന്നത്. ഉള്ളിയേരി സ്വസ്ഥി സംഗീത പഠന കേന്ദത്തിലെ ആനന്ദ് കാവുവട്ടവും രാമൻ നമ്പൂതിരിയുമാണ് നിലവിൽ സംഗീതം പഠിപ്പിക്കുന്നത്.
കഴിഞ്ഞ തവണയും ഫ്ലവേർസ് ടോപ്പ് സിംഗർ
ഓഡിഷനിൽ പങ്കെടുത്തിരുന്നു. കൊച്ചിയിൽ ഇക്കഴിഞ്ഞ 2 നായിരുന്ന ഓഡിഷൻ .
83 പേർ പങ്കെടുത്തവരിൽ 25 പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ 5 ആം മത്തെ മത്സരാർത്ഥിയായിരുന്നു ലക്ഷ്യ .
പ്രദേശത്തെ ഉത്സവ പരിപാടികളിലെ ഗാന മേളകളിൽ സജീവമാണ്.
"തമ്പ്രാൻ തൊടുത്തത്... മലരമ്പോ " , "കല്യാണി.. കളവാണി.. "എന്ന ഗാനങ്ങളാണ് ഓഡിഷ്യനിൽ ലക്ഷ്യ പാടിയത് . സംഗീത സംവിധായകൻ ശരത്തും ഗായകൻ എം ജി ശ്രീകുമാറുമായിരുന്നു വിധി കർത്താക്കൾ.
മത്സരത്തിന്റെ ചിത്രീകരണം അടുത്താഴ്ച കൊച്ചിയിൽ തുടങ്ങും.