ട്രെയിനിൽ കുഴഞ്ഞു വീണ ആളെ
ആശുപത്രിയിൽ എത്തിച്ചു
കൊയിലാണ്ടി:ട്രെയിനിൽ കുഴഞ്ഞു വീണ ആളെ
ആശുപത്രിയിൽ എത്തിച്ചു. എഗ്മോർ എക്സ്പ്രസിലെ യാത്രക്കാരനെയാണ് കുഴഞ്ഞ് വീണതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സേനാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത് . തമിഴ്നാട് സ്വദേശിയായ മുഹമ്മദ് ഷാനിബ് എന്നയാളാണെന്നാണ് അറിയുന്നത്. പയ്യോളിയിൽ വെച്ചാണ് ഇയാൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. അപസ്മാരത്തെ തുടർന്ന് ട്രെയിനിൽ കുഴഞ്ഞ് വീണ് ബോധരഹിതനായ സംഭവം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഫയർഫോഴ്സ് ജീവനക്കാരനാണ് സ്റ്റേഷനിൽ അറിയിച്ചത്.
ഉടൻ തന്നെ സേനാംഗങ്ങൾ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ എത്തി . ട്രെയിൽ എത്തിയ ഉടനെ സേനാംഗങ്ങൾ ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി