അത്തോളി ഗ്രാമപഞ്ചായത്ത്
ഭവന പദ്ധതി പ്രഖ്യാപനം
അത്തോളി :ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു.ഹരിത കർമ്മ സേനയ്ക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും, ജി എൽപി സ്കൂളിന് ഫർണിച്ചർ കൈമാറലും എം.പി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് സന്ദീപ്കുമാർ നാലുപുരക്കൽ,
ബിന്ദു രാജൻ സുനീഷ് നടുവിലയിൽ, പഞ്ചായത്ത് അംഗങ്ങളായ
എ.എം.സരിത,
എ.എം. വേലായുധൻ, ബൈജുകൂമുള്ളി, ശാന്തി മാവീട്ടിൽ, വി.ഇ.ഒ ഷിജു, പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരൻ, കെ എം രാജൻ, ഹമീദ് ടി പി, അജിത്ത് കുമാർ പി, സത്യൻ സി എം, കരുണാകരൻ ടി കെ, രവി ആർ.കെ, ഗംഗാധരൻ കൊല്ലിയിൽ, ജി. എൽ.പി.സ്കൂൾ എച്ച്.എം ഷിബിത എന്നിവർ സംസാരിച്ചു.