ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന് കുഞ്ഞ് പിറന്നു.
തിരുവനന്തപുരം:
ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിനും
മേയർ ആര്യ രാജേന്ദ്രനും
പെൺകുഞ്ഞ് പിറന്നു.
2022 സെപ്റ്റംബർ 4 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹം വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്.