പൂളാടിക്കുന്ന് ജംഗ്ഷൻ ഡിവൈഡറിൽ അപായ സൂചന ബോർഡില്ല; അപകടം പതിവ് കാഴ്ച
പുറക്കാട്ടിരി :പൂളാടിക്കുന്ന് ബൈപ്പാസ് ജംഗ്ഷൻ ഡിവൈഡറിൽ അപായ സൂചനയില്ലാത്തതിനാൽ വാഹനം
അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച.കോഴിക്കോട് നിന്നും അത്തോളി ഭാഗത്തേക്ക് പോകുന്ന പ്രധാന ജംഗ്ഷനിൽ റോഡ് രണ്ടായി തിരിക്കുന്ന ഡിവൈഡർ സ്ഥാപിച്ച ഭാഗത്താണ് റിഫ്ലക്റ്റോട് കൂടി അപായ സൂചന ബോർഡ് ഇല്ലാത്തത് വലിയ അപകട ഭീഷണി നേരിടുന്നത്.
തിങ്കളാഴ്ച രാത്രി 7 ഓടെ ഇരു ചക്ര വാഹനം ഡിവൈഡറിൽ ഇടിച്ചു യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി കാർ യാത്രക്കാരും കെണിയിൽ വീണു.
പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായില്ലന്ന് പ്രദേശ വാസികൾ പറഞ്ഞു.
ഡിവൈഡർ രാത്രി സമയത്ത് കാണാനാകാത്തതിനാൽ അപകടത്തിൻ്റെ എണ്ണം കൂടുകയാണ്.