വിദ്യാർത്ഥികൾ ക്ലാസെടുത്തു', അത്തോളി ജി വി എച്ച് എസിൽ ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയം
അത്തോളി :
ജി.വി.എച്ച്.എസ്.എസ് അത്തോളിയിൽ വിദ്യാലയ ജാഗ്രത സമിതിയുടെ
" ലഹരിക്ക് വിട ...
ജീവിതം തന്നെ ലഹരി" എന്ന കാപ്ഷനോടെ കുട്ടികൾ ക്ലാസെടുത്തു. ഹൈസ്കൂളിലെ 30 ക്ലാസുകളിലും എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗങ്ങളിലുമാണ് പരിശീലനം നേടിയ ആന്റി ഡ്രഗ് ബ്രിഗേഡുകൾ ക്ലാസെടുത്തത്. ജാഗ്രത സമിതി കൺവീനർ എസ് സരിത നേതൃത്വം നല്കി. എസ്പി സിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം അത്തോളി സബ് ഇൻസ്പക്ടർ ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് സന്ദീപ് നാല് പുരക്കലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനു വി ആർ സ്വാഗതവും സിപി മോളി നന്ദിയും പറഞ്ഞു. ശാന്തി മാവീട്ടിൽ, കെ എം മണി, കെ. ശ്രീലേഖ , ജാസ്മിൻ ക്രിസ്റ്റ ബൽ എന്നിവർ സംസാരിച്ചു. എൻ.സി.സി കാഡറ്റുകളുടെ ലഹരി വിരുദ്ധ സന്ദേശം നല്കുന്ന ഫ്ലാഷ് മോബ്, പ്രതിജ്ഞ എന്നിവയും എസ് പി സി നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം എന്നിവയും നടന്നു.