അത്തോളിയിൽ മാലിന്യ സംസ്കരണത്തിന് തുമ്പൂർ മൊഴി മാതൃക
അത്തോളി : ശുചിത്വ മിഷൻ്റെ സഹകരണത്തോടെ അത്തോളി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന തുമ്പൂർ മൊഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ വെള്ളൂർ ജി എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ ഓഫീസർ എം.ഗൗതം, സ്ഥിരം സമിതി അധ്യക്ഷരായ എഎം സരിത, ഷീബാ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, പി.ടി.എ പ്രസിഡൻ്റ് പ്രഫ.കെ. ജസ്ലീൽ, എസ്.എം.സി ചെയർമാൻ എം.കെ.സാദിഖ്,
എന്നിവർ പ്രസംഗിച്ചു. പ്രഥാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ പി. ആഷിത നന്ദിയും പറഞ്ഞു.