അത്തോളി അത്താണിയിൽ ഇനി പർദ്ദകളുടെ   പറുദീസ ;നൗറിൻ പർദ്ദ ഹൗസ് പ്രവർത്തനം ആരംഭിച്ചു
അത്തോളി അത്താണിയിൽ ഇനി പർദ്ദകളുടെ പറുദീസ ;നൗറിൻ പർദ്ദ ഹൗസ് പ്രവർത്തനം ആരംഭിച്ചു
Atholi News4 Aug5 min

അത്തോളി അത്താണിയിൽ ഇനി പർദ്ദകളുടെ 

പറുദീസ ;നൗറിൻ പർദ്ദ ഹൗസ് പ്രവർത്തനം ആരംഭിച്ചു

 


അത്തോളി : പർദ്ദകൾക്ക് മാത്രമായി വിശാലമായ ഒരു ഷോറും , വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ നൗറിൻ പർദ്ദ ഹൗസ് അത്താണി ബസ് സ്റ്റോപ്പിന് സമീപം സ്റ്റാർ നെറ്റ് ആർക്കെയിഡ് ബിൽഡിംഗിൽ

പ്രവർത്തനം ആരംഭിച്ചു.news image

കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

35 വർഷത്തെ സേവന പാരമ്പര്യത്തോടെ പുതിയ കാലത്തെ വിശാലമായ സൗകര്യം ജനങ്ങൾക്ക് നൽകുന്നത് അനുഗ്രഹമാണെന്നും സംരഭം കൂടുതൽ വിജയകര മാകട്ടെയെന്ന് ആശംസിക്കുന്നതായും ഖാസി അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.പ്രത്യേക പ്രാർത്ഥനയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു .news image

ശോഭിക വെഡിംഗ് ഡയറക്ടർ കെ പി മുഹമ്മദ് അലി ഹാജി, ഹിജാബ് പർദ്ദ മാനേജിംഗ് ഡയറക്ടർ എ കെ സാലിക്ക് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് , റിട്ട അധ്യാപകൻ സി ഇബ്രാഹിം , സാമൂഹ്യ പ്രവർത്തകരായ രാജീവൻ അവതയിൽ, അബ്ദുറഹിമാൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.news image

അത്തോളി ടൗണിൽ പ്രവർത്തിച്ചിരുന്ന നൗറിൻ പർദ്ദ ഹൗസ് പാർക്കിംഗ് സൗകര്യാർത്ഥം അത്താണിയിലേക്ക് മാറ്റുകയായിരുന്നു.

പാരമ്പര്യത്തോടൊപ്പം ഉൽപന്നങ്ങളുടെ ക്വാളിറ്റിയിൽ വിട്ടുവീഴ്ചചെയ്യില്ലന്ന് 

നൗറിൻ പർദ്ദ പ്രൊഡക്ഷൻ യൂണിറ്റ് ഫൗണ്ടർ ചെയർമാൻ എ കെ ഷംസു പറഞ്ഞു.

news image

വിദേശ രാജ്യങ്ങളിൽ നിന്നും ഇറുക്കുമതി ചെയ്തതും ഇന്ത്യൻ തുണികളിൽ നിർമ്മിച്ചതുമായ വിവിധ തരം പർദ്ദകൾ ഇതിന് പുറമെ ടോപ്സ്, മാക്സികൾ , മഫ്തകൾ , സലഫി മക്കന , നിഖാബ്, ഇന്നർ വെയറുകൾ , നിസ്ക്കാര കുപ്പായം ,ജിൽബാബ് , ദോത്തീസ് , ബെഡ് ഷീറ്റുകൾ , ലുങ്കികൾ , ഷാൾ എന്നിവ മിതമായ വിലയിലും ലഭിക്കും . ബ്ലൗസ് , ചുരിദാർ ,പർദ്ദ , ടോപ്സ് , നിസ്ക്കാര കുപ്പായം, യൂണിഫോമുകൾ എന്നിവ തയ്ച്ചു കൊടുക്കും . അൾട്ടറേഷൻ വർക്കും ചെയ്യും . ഇതോടൊപ്പം ഹജ്ജ് , ഉംറ വസ്ത്രങ്ങളും ഇവിടെ നിന്നും ലഭിക്കുമെന്ന് നൗറിൻ പർദ്ദ മാനേജിംഗ് ഡയറക്ടർ എ കെ മൻസൂർ അത്തോളി ന്യൂസിനോട് പറഞ്ഞു.

ഫോൺ : 974674 72 53

Recent News