അത്തോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്  വാർഷിക ജനറൽ ബോഡിയും  കുടുംബ സംഗമവും
അത്തോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും
Atholi News11 Jun5 min

അത്തോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് 

വാർഷിക ജനറൽ ബോഡിയും

 കുടുംബ സംഗമവും



അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷത വഹിച്ചു.അത്തോളി എസ്. ഐ ഇ പ്രദീപ് മുഖ്യാതിഥിയായി. സമിതി ജില്ലാ സെക്രട്ടറി രാജൻ കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി കരിമ്പയിൻ അബ്ദുൽ അസീസ് റിപ്പോർട്ടും ട്രഷറർ ലിനീഷ് ആനശ്ശേരി വരവു ചിലവു കണക്കും അവതരിപ്പിച്ചു. അനുസ്മരണ പ്രഭാഷണം 

ബാബു അഥീന നിർവ്വഹിച്ചു. വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.എ.ആയിഷ ഷഹാന ,അഞ്ജന സന്തോഷ്,എം.ആയിഷ റിസ എന്നിവരെ അനുമോദിച്ചു. അതിഥികൾക്കുള്ള ഉപഹാരവും സമർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്,മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു,

ജില്ലാ കമ്മിറ്റി അംഗം ടി.വി മുഹമ്മദ് ജലീൽ, യൂത്ത് വിംഗ് പ്രസിഡന്റ് മുഹ്സിൻ വൈറ്റ് പേൾ, വനിത വിംഗ് പ്രസിഡന്റ് ആരിഫ ബീവി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിമാരായ രാജേഷ് ബ്രൈറ്റ് സ്വാഗതവും വി.ടി മഖ്ബൂൽ നന്ദിയും പറഞ്ഞു.ആരിഫ ബീവി, വി.കെ രഞ്ജിനി എന്നിവർ പ്രാർത്ഥന ചൊല്ലി. വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec