കോക്കല്ലൂർ ഗവ:ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചീകരണം നടത്തി 50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കാളികളായി
കോക്കല്ലൂർ: ഗവ:ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് "സ്വച്ഛതാ ഹി സേവ" പ്രവർത്തനങ്ങളുടെ സമാപന ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോക്കല്ലൂർ പരിസരത്ത് ശുചിത്വയജ്ഞം സംഘടിപ്പിച്ചു. 50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അജീഷ് ബക്കീത്ത, വൈസ് പ്രസിഡന്റ് രതീഷ് പി എം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഡി വൈ എഫ് ഐ കോക്കല്ലൂർ മേഖല കമ്മറ്റി എൻ എസ് എസ് കോക്കല്ലൂർ യൂണിറ്റിന് നൽകിയ വേസ്റ്റ് ബിൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് ഏറ്റുവാങ്ങി ശുചീകരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിൽ സ്ഥാപിച്ചു.