ഗിരീഷ് പുത്തഞ്ചേരി ദീപ്ത സ്മരണ : പുഷ്പാർച്ചന നടത്തി "സൂര്യ കിരീട "ത്തിന് തുടക്കമായി.
അത്തോളി : ഗാന രചയിതാവ് ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 15 വർഷം തികയുന്നു. അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം
സൂര്യ കിരീടം - 25 ന് കൂമുള്ളി വായനശാലക്ക് മുൻപിൽ സ്ഥാപിച്ച പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി തുടക്കമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പുഷ്പാർച്ചന നടത്തി.
വൈസ് പ്രസിഡണ്ട് സി കെ റിജേഷ്,
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത , സുനീഷ് നടുവിലയിൽ , ഷീബ രാമചന്ദ്രൻ , വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ , സന്ദീപ് നാലുപുരയ്ക്കൽ , രേഖ വെള്ളത്തോട്ടത്തിൽ, ശാന്തി മാവീട്ടിൽ ,
പി എം രമ ,
ജനറൽ കൺവീനർ സുനിൽ കൊളക്കാട്,
ലൈബ്രേറിയൻ സി കെ സബിത ,കെ ടി സുരേന്ദ്രൻ,
ഒ.കെ സ്മിത, കെ ഷാക്കിറ,
പ്രോഗ്രാം കൺവീനർ അജീഷ് അത്തോളി എന്നിവർ പങ്കെടുത്തു.
തുടർന്ന് ഗാനാലാപന മത്സരം , ചിത്ര രചന, കവിത രചന മത്സരം നടത്തി.
വിജയികളെ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസിൽ പ്രഖ്യാപിക്കും. തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും.
വൈകീട്ട് 6 ന് കൂമുള്ളി വായനശാലക്ക് സമീപം നടക്കുന്ന ചടങ്ങ് വി എം വിനു ഉദ്ഘാടനം ചെയ്യും.
ഗാന രചയിതാവ് മനു മൻജിത്തിന് പ്രഥമ ഗിരീഷ് പുത്തഞ്ചേരി സൂര്യ കിരീടം - 25 പുരസ്കാരം ഇന്ന് വി എം വിനു സമ്മാനിക്കും.