അത്തോളിയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം ശിൽപ്പശാല നടത്തി
അത്തോളിയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം ശിൽപ്പശാല നടത്തി
Atholi News8 Sep5 min

അത്തോളിയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം ശിൽപ്പശാല നടത്തി.




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം രണ്ടാംഘട്ട ശില്പശാല നടത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഫർസത്ത് ഒന്നാംഘട്ട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സമിതി ചെയർ പേർസൻ ഷീബ രാമചന്ദ്രൻ ,സെക്രട്ടറി ഹരിഹരൻ, ഹെൽത്ത് ഇൻസ്പക്ടർ രതീഷ്,നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ വൈഷ്ണവി, കിലാ തിമാറ്റിക് എക്സ്പേർട്ട് ആതിര, എൻഎസ്എസ് ഇൻ ചാർജ് സുരേഷ് മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഷറഫ്, ടി പി ഹമീദ്, ഗണേശൻ, സി എം സത്യൻ എന്നിവർ സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഹെൽത്ത് ഇൻസ്പക്ടർ, ആശാവർക്കർ, അംഗനവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനകീയ പ്രചരണത്തോടു കൂടിയുള്ള കർമ്മ പദ്ധതിയ്ക്ക രൂപം നൽകി.ആരോഗ്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേർസൻ എ.എം.സരിത സ്വാഗതവും ശുചിത്വമിഷൻ കോർഡിനേറ്റർ അഷിത നന്ദിയും പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec