അത്തോളിയിൽ ഓണത്തിന് ചെണ്ടുമല്ലി പൂക്കൾ നിറയും ;
വനിതാ ഗ്രൂപ്പ് കർഷകർക്ക്
ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു
അത്തോളി : കൃഷിഭവൻ്റെ നേതൃത്വത്തിൽ
പുഷ്പ കൃഷി വനിതാ ഗ്രൂപ്പുകൾക്ക് സബ്സിഡി നിരക്കിൽ ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ബിന്ദു രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു .
വൈസ് പ്രസിഡൻ്റ്
സി കെ റിജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ
എ എം സരിത, ഷീബാ രാമചന്ദ്രൻ , സുനീഷ് നടുവിലയിൽ ,
വാർഡ് മെമ്പർമാരായ
സന്ദീപ് നാലുപുരയ്ക്കൽ,ശകുന്തള കുനിയിൽ , പി എം രമ , ശാന്തി മാവീട്ടിൽ, വാസവൻ പൊയിലിൽ, എ ഡി സി മെമ്പർ സി എം സത്യൻ എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ ജേക്കബ് ഷീമോൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിഷ നന്ദിയും പറഞ്ഞു.