ഗുണമേന്മയും വിലക്കുറവുമായി കോറോത്ത് സൂപ്പർ മാർക്കറ്റ് ശനിയാഴ്ച മുതൽ ; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
അത്തോളി : മലയോര ടൂറിസം വാണിജ്യ മേഖലയുടെ പ്രവേശന കവാടമായ അത്തോളിയിൽ ഒട്ടേറെ പ്രത്യേകതയോടെയും വിപുലമായ സൗകാര്യത്തോടെയും ഒരുക്കി കോറോത്ത് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു.
നാളെ ശനിയാഴ്ച രാവിലെ 9 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വാണിജ്യ വ്യവസായ രംഗത്ത് അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന അത്തോളിയിൽ വിലക്കുറവിൻ്റെയും ഗുണമേന്മയുടെയും പുതു ചരിത്രം എഴുതി ചേർക്കാൻ കോറോത്ത് സൂപ്പർ മാർക്കറ്റിൻ്റെ സാന്നിധ്യം ഉറപ്പിക്കാം .
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർക്കുള്ള സമ്മാനം മുതൽ ഒരു മാസം നീളുന്ന സമ്മാന പദ്ധതി വരെ നീളുന്നു ഓഫറുകൾ.
ഉദ്ഘാടന ദിവസം മുതൽ നവംബർ 30 വരെ 1000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഗിഫ്റ്റ് കൂപ്പൺ നൽകും. ഡിസംബർ 1 ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം റഫ്രിജറേറ്റർ, രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ , മൂന്നാം സമ്മാനം എയർ കൂളർ എന്നിവ ലഭിക്കും.
കോറോത്ത് സൂപ്പർ മാർക്കറ്റിൻ്റെ വാട്സ് ആപ്പ് നമ്പർ
9645 9000 23 യിൽ 'ഹായ്' അയക്കുന്നവരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് 5 വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും.
സൂപ്പർ മാർക്കറ്റിൽ എം ആർ പി വില കൂടാതെ ഉൽപ്പന്നങ്ങൾക്ക് കെ ആർ പി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഓഫറുകളും ഉപഭോക്താക്കൾ
ഉറപ്പ് വരുത്തുക.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ , വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഗോപാലൻ കൊല്ലോത്ത് തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
അത്തോളിക്കാർക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന കോറോത്ത് സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും തുടർന്നുള്ള സഹകരണം ഉണ്ടാകണമെന്നും
സ്റ്റാഫ് ആൻഡ് മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു .