അത്തോളിയിൽ നീതി മെഡിക്കൽ സ്റ്റോർ :
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
അത്തോളി : അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ
ഈ മാസം 27 ന് വൈകീട്ട് 5.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഇതിന് മുന്നോടിയായി സ്വാഗത സംഘ രൂപീകരണ യോഗം 21 ന് ഞായറാഴ്ച വൈകീട്ട് 5 ന് ഒറിയാന കൺവെൻഷൻ സെന്ററിൽ ചേരുമെന്ന് ബാങ്ക് സെക്രട്ടറി ടി പി ശ്രീജേഷും ,പ്രസിഡന്റ് വിജയൻ മാസ്റ്ററും അറിയിച്ചു.