അത്തോളി ഹൈസ്ക്കൂൾ കവാടത്തിലെ
HZ ബാനർ-പ്ലസ്ടുക്കാരുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ;
ആശങ്ക വേണ്ടെന്ന് സ്കൂൾ അധികൃതർ
എ എസ് ആവണി
Exclusive Report
അത്തോളി : ജി വി എച്ച് എസ് എസ് കവാടത്തിൽ കെട്ടിയ ബാനർ അഴിച്ചു മാറ്റി.
" ആരും അന്യരല്ല ...... എന്നാലും കൂട്ടത്തിലേക്ക് പ്രവേശനമില്ല ,
എച്ച് സെഡ് ( HZ) എന്നിങ്ങനെ എഴുതിയ ബാനർ ഇക്കഴിഞ്ഞ മാസം 24 മുതലാണ് ജി വി എച്ച് എസ് എസ് പ്രവേശന കവാടത്തിൽ പ്രത്യക്ഷപ്പെട്ടത്.
കുറച്ച് ദിവസം കഴിഞ്ഞ് പൊതു പ്രവർത്തകൻ അഷ്റഫ് ചീടത്തിൽ ഫോട്ടോ എടുത്ത് അത്തോളി നിവാസികൾ ഗ്രൂപ്പിലിട്ടു. ഇത് സംബന്ധിച്ച് ചർച്ചകൾ വിവാദത്തിലേക്ക് വഴി മാറും എന്നായതോടെ അത്തോളി ന്യൂസ് ഇടപെട്ടു ,അന്വേഷണം തുടങ്ങി.
ഒറ്റ നോട്ടത്തിൽ വിദ്യാർത്ഥികളുടെ ന്യൂ ജെൻ കൂട്ടായ്മ എന്ന് അന്ന് റിപ്പോർട്ടിൽ സൂചന നൽകിയെങ്കിലും അതിൽ എഴുത്തിൻ്റെ ശൈലി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധമെന്ന് തുടർന്നുള്ള ചർച്ചകളിൽ പ്രധാനമായും ഉന്നയിക്കപ്പെട്ടു. എന്നാൽ
വിവാദം വേണ്ടന്ന് പി ടി എ പ്രസിഡൻറ് സന്ദീപ് നാലുപുരയ്ക്കൽ വ്യക്തമാക്കിയിരുന്നു. ആശങ്ക എന്തായാലും ഒഴിവാക്കണമെന്നും വസ്തുത എന്താണ് എന്നുള്ള അന്വേഷണത്തിൽ H Z എന്നത് പ്ലസ് ടു വിദ്യാർത്ഥികളുടെ ഇൻസ്റ്റാ ഗ്രൂപ്പിൻ്റെ പേരാണ് എന്ന് കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ദിവസം സ്കൂളിൻ്റെ അനുമതി ഇല്ലാതെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ കവാടത്തിൽ ബാനർ കെട്ടിയത്. " ഹയർ സെക്കൻഡറി രണ്ടാം വർഷത്തെ കുട്ടികളുടെ ഗ്യാങിൻ്റെ പേരാണ് എച്ച് സെഡ്, അത് പിന്നിട് എടുത്ത് മാറ്റി .
ഒരു കൗതുകത്തിന് എഴുതി വെച്ചതാകാം" - വി എച്ച് എസ് സി പ്രിൻസിപ്പൽ
കെ പി ഫൈസൽ അത്തോളി ന്യൂസിനോട് പറഞ്ഞു.