അത്തോളി ആനപ്പാറയിൽ ഓണാഘോഷം :
ഓർമ്മ ഓണം ഫെസ്റ്റ് - 2024 'ആനപ്പാറ ജലോത്സവം '
സംഘാടക സമിതിയായി
ആവണി എ എസ്
അത്തോളി : നാടും നാട്ടുകാരും കാത്തിരിക്കുന്ന ഇത്തവണത്തെ ഓണാഘോഷത്തിന് കൊങ്ങന്നൂർ ആനപ്പാറയിൽ ഒരുക്കങ്ങൾ തുടങ്ങി.
ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന
പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു.
ആനപ്പാറ പാതാറിന് സമീപം ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ പി ആനന്ദൻ അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 16 ന് മൂന്നാം ഓണ നാളിലാണ് പരിപാടി.
തോണി തുഴയൽ , കമ്പവലി , പൂക്കളം എന്നീ ഇനങ്ങളിൽ മത്സരമാണ് പ്രധാനമായും നടക്കുക.
വാർഡ് മെമ്പർമാരായ
പി ടി സാജിത , പി കെ ജുനൈസ് , സാസ്ക്കാരിക പ്രവർത്തകരായ സാജിത് കോറോത്ത് , ടി പി അശോകൻ എന്നിവരാണ് രക്ഷാധികാരികൾ.
കെ ടി ശേഖർ ( ചെയർമാൻ ) ,
കെ ബൈജു ( വൈസ് . ചെയർമാൻ ) ,
കെ പി ഹരിദാസൻ (ജനറൽ കൺവീനർ )
ഒ . സന്ദീപ് ( ട്രഷറർ ).
പ്രോഗ്രാം കമ്മിറ്റി :
ചെയർമാൻ -
അജീഷ് അത്തോളി ,
വൈസ് ചെയർമാൻമാർ -എൻ സുരേഷ് കുമാർ, ജസ്ലിൽ കമ്മോട്ടിൽ , കൺവീനർ -രജിത നാറാണത്ത് , ജോയിന്റ് കൺവീനർ - അനിൽ കുമാർ ഇടവലത്ത് .
ഫിനാൻസ് കമ്മിറ്റി :
ചെയർമാൻ : പി കെ ശശി
വൈസ് ചെയർമാൻ : രാജീവൻ കുനിയിൽ,
കൺവീനർ ഒ സന്ദീപ് ,
ജോ. കൺവീനർമാർ - രാമചന്ദ്രൻ കോരപ്പുഴ ,
കോയ ആയിരോളി .
പബ്ലിസിറ്റി കമ്മിറ്റി :
ചെയർമാൻ -സജിൻ ലാൽ , വൈസ് ചെയർമാൻ - ഷെറീജ് കേരള വിഷൻ, കൺവീനർ - എം വി ഷിജു, ജോ. കൺവീനർ -
അമൃത് ലാഷ് .
പരിപാടിയുടെ വിജയത്തിനായി എല്ലാ തിങ്കളാഴ്ചയിലും അവലോകന യോഗം ചേരും.
ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ സഹകരണത്തിന് ശ്രമിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ ടി ശേഖർ അത്തോളി ന്യൂസിനോട് പറഞ്ഞു.
30 വർഷം മുമ്പ് സമുചിതമായി ആനപ്പാറയിൽ കേന്ദ്രീകരിച്ച് നടത്തിയ ഓണാഘോഷം പുതിയ കൂട്ടായ്മയിൽ ഇത് മൂന്നാം തവണയാണ് ഒരുങ്ങുന്നത്.